കുടുംബങ്ങളുടെ മനസ് കവർന്ന ആക്ഷേപഹാസ്യ ചിത്രം; കാണാം 'പൊറാട്ട് നാടകം' ആമസോൺ പ്രൈമിൽ

മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പൊറാട്ട് നാടകം. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തികച്ചും ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമായി എത്തുന്ന സിനിമ രസകരവും കൗതുകകരവുമായ ഒട്ടേറെ സംഭവങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ചത്.

Also Read:

Entertainment News
തിരിച്ചു കിട്ടുമ്പോൾ പലിശ സഹിതം കിട്ടും, ധനുഷിനുള്ള താക്കീതോ നയൻതാരയുടെ സ്റ്റോറി?

പ്രായഭേദമന്യേ ഏവർക്കും ആസ്വദിക്കാനാവുന്ന നല്ലൊരു കുടുംബചിത്രമാണെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തിൻ്റെ തിയേറ്റർ റിലീസിന് ശേഷം അഭിപ്രായപ്പെട്ടിരുന്നത്. മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Also Read:

Entertainment News
'ഈ സമയം കൊണ്ട് മലയാളത്തിൽ രണ്ട് പടമെടുക്കാമല്ലോ എന്ന് അസീസിക്ക പറഞ്ഞു'; കനി കുസൃതി റിപ്പോർട്ടറിനോട്

സൈജു കുറുപ്പിനെ കൂടാതെ രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

Content Highlights: Poratt Nadakam streaming now on amazon prime video

To advertise here,contact us