ഗായിക അഞ്ജു ജോസഫ് വിവാഹിതയായി

ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് പോസ്റ്റിന് അഞ്ജു ക്യാപ്ഷൻ നൽകിയിരിക്കുന്നത്

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ നിന്ന് മാലയിട്ട് വരന്റെ കൈപിടിച്ച് ഇറങ്ങുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് അഞ്ജു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് പോസ്റ്റിന് അഞ്ചു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വരനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഗായിക പങ്കുവെച്ചിട്ടില്ല.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായഅഞ്ജു ജോസഫ് റിയാലിറ്റി ഷോയിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. അടുത്തിടെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും ഡിപ്രെഷനിൽ നിന്ന് പുറത്തു കടന്നതിനെക്കുറിച്ചുമെല്ലാം അഞ്ജു തുറന്ന് പറഞ്ഞിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.

Content Highlights: Singer Anju Joseph got married

To advertise here,contact us