വല്ല്യേട്ടന്‍ വീണ്ടും വന്നതല്ലേ, ചെറിയൊരു ടര്‍ബോ പുട്ടുകച്ചവടം നടത്തി സോണിലിവ്

വല്ല്യേട്ടന്‍ X ജോസേട്ടായി കണ്ടുമുട്ടലാണോ സോണിലിവ് ഉദ്ദേശിക്കുന്നത് എന്നാണ് പലരും വീഡിയോക്ക് താഴെ ചോദിക്കുന്നത്

മമ്മൂട്ടി നായകനായി എത്തിയ വല്ല്യേട്ടന്‍ തിയേറ്ററുകളിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. 4 K ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെ എത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

നവംബര്‍ 29ന് റീറിലീസായി എത്തിയതിന് പിന്നാലെ ചിത്രത്തിലെ രംഗങ്ങളും ഡയലോഗുകളും ഒരിക്കല്‍ കൂടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇങ്ങനെ വല്ല്യേട്ടന്‍ ഹിറ്റായി മാറുന്നതിനിടയില്‍ ഒരു പുത്തന്‍ റീലുമായി എത്തിയിരിക്കുകയാണ് സോണിലിവ്.

മലയാളികളുടെ സ്വന്തം വല്ല്യേട്ടനായ മമ്മൂട്ടിയുടെ ടര്‍ബോ കാണൂ എന്ന് പറഞ്ഞുകൊണ്ടാണ് സോണിലിവ് പുതിയ റീല്‍ പങ്കുവെച്ചിരിക്കുന്നത്. 'ജോസേട്ടായി' എന്ന ടര്‍ബോയിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരാണ് പുതിയ റീലില്‍ നിറഞ്ഞു കേള്‍ക്കുന്നത്. വല്ല്യേട്ടന്‍ X ജോസേട്ടായി കണ്ടുമുട്ടലാണോ സോണിലിവ് ഉദ്ദേശിക്കുന്നത് എന്നാണ് പലരും വീഡിയോക്ക് താഴെ ചോദിക്കുന്നത്.

മലയാളികളുടെ സ്വന്തം വല്യേട്ടൻ! കാണൂ ടർബോ SonyLIVൽ!#Turbo #TurboOnSonyLIV #SonyLIV #Vallyettan #Mammootty pic.twitter.com/S5u0WTfjrX

അതേസമയം, ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വല്ല്യേട്ടന്‍ 2000 സെപ്റ്റംബറിലാണ് ആദ്യമായി തിയേറ്ററുകളിലെത്തിയത്. രഞ്ജിത്തായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മോഹന്‍ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമായിരുന്നു.

Also Read:

Entertainment News
അറക്കൽ മാധവനുണ്ണിയും അനിയന്മാരും മോഹൻലാലിനെ മലർത്തിയടിച്ചോ?

ഈ വര്‍ഷം മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തിയ ടര്‍ബോ സംവിധാനം ചെയ്തത് വെെശാഖ് ആയിരുന്നു. മാസ് ആക്ഷന്‍ ഴോണറിലെത്തിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ റെക്കോഡും സ്വന്തമാക്കിയിരുന്നു.

Content Highlights: Sony liv's new reel on Mammootty's Turbo movie and Vallyettan rerelease

To advertise here,contact us