'മമ്മൂട്ടി എടുക്കുമ്പോഴാണ് പല വണ്ടിയും കാണുന്നത്, വണ്ടിയെപ്പറ്റി ദുൽഖറിനോട് അഭിപ്രായം ചോദിക്കാറുണ്ട്'; ഫഹദ്

'ഞാൻ S5 , Q7 ഒകെയ് ആദ്യമായി കാണുന്നത് മമ്മൂക്കയുടെ എടുത്താണ്'

വണ്ടികൾ എടുക്കുമ്പോൾ ദുൽഖറിനോടും പൃഥ്വിരാജിനോടും അഭിപ്രായം ചോദിക്കുമെന്ന് ഫഹദ് ഫാസിൽ. മമ്മൂക്ക എടുക്കുമ്പോഴാണ് പല വണ്ടികളും കണ്ടിട്ടുള്ളതെന്നും ഫഹദ് കൂട്ടിച്ചേർത്തു. എ എം എം എ സംഘടനയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ബാബുരാജ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുമായി സംസാരിക്കുന്നതിടെയാണ് നടന്റെ പ്രതികരണം.

'ഞാൻ കാറുകൾ എടുക്കുമ്പോൾ ദുൽഖറിനോട് ചോദിക്കും, ഈ കാർ എങ്ങനെയുണ്ട് എന്ന്. രാജുവിനോടും ചോദിക്കും, ഇവർ രണ്ടു പേരോടാണ് ചോദിക്കുന്നത് കാറുകൾ വാങ്ങിക്കാൻ നേരത്ത്. മിക്ക വണ്ടികളും നമ്മൾ മമ്മൂക്കയെ കണ്ടിട്ടാണല്ലോ എടുക്കുന്നത്. ഞാൻ S5 , Q7 ഒകെയ് ആദ്യമായി കാണുന്നത് മമ്മൂക്കയുടെ എടുത്താണ്. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള വണ്ടികൾ അല്ല മമ്മൂക്കയ്ക് ഇഷ്ടം. രണ്ടു പേരുടെയും ടേസ്റ്റുകൾ മാറി. ഇപ്പോൾ ഞാൻ കൂടുതലും ദുൽഖറിനോടാണ് ചോദിക്കുന്നത്' ഫഹദ് ഫാസിൽ പറഞ്ഞു.

DQ-FAFA-IKKA-RAJUവണ്ടി പ്രന്തന്മാർ ✌️🔥#DulquerSalmaan #Mammootty #LuckyBaskhar pic.twitter.com/EjR45CTFhO

Also Read:

Entertainment News
ഇക്കുറി തലൈവരുടെ കുറി മിസ്സാകില്ല; വരുന്നു കൂലി ടീസറും ജയിലർ 2 പ്രഖ്യാപനവും ഒരേദിവസത്തിൽ

നേരത്തെ വീട്ടിലുണ്ടായിരുന്ന ഏറ്റവും പഴയ കാറാണ് താൻ സിനിമയിൽ വരുന്നതിന് മുൻപ് ഓടിച്ചിരുന്നതെന്നും ഫഹദ് പറഞ്ഞു. ആദ്യം സ്വന്തമായി വാങ്ങിയത് ഔഡിയാണ്. വീട്ടിൽ ആർക്കും കാറിനോട് താല്പര്യം ഇല്ല. വാപ്പ പടങ്ങൾക്ക് കാറുകൾ ഉപയോഗിക്കും. പപ്പയുടെ സ്വന്തം അപ്പൂസിൽ മമ്മൂക്ക ഓടിച്ച ടാറ്റ എസ്റ്റേറ്റ് വാപ്പയുടേതാണ്. വീട്ടിൽ ഓടിക്കുന്ന കാർ സിനിമയിലും ഉപയോഗിക്കും എന്നേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് കാറുകളോട് താല്പര്യം തോന്നിയതിൽ പിന്നെയാണ് വാങ്ങിച്ചു തുടങ്ങിയത്. കാറുകൾക്ക് വേണ്ടി പൈസ കളയുന്നത് കണ്ടില്ലേ എന്നാണ് വീട്ടിൽ ഇപ്പോഴും പറയുന്നത്. പക്ഷേ എനിക്ക് ഡ്രൈവ് ചെയ്യാനിഷ്ടമാണ്. സേഫ്റ്റി നോക്കിയാണ് കാറുകൾ സെലക്ട് ചെയ്യുന്നത് എന്നും ഫഹദ് പറഞ്ഞു.

Content Highlights: Fahadh Fazil says that he asks Dulquer and Prithiraj for their opinion while taking the cars

To advertise here,contact us