എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി മമ്മൂട്ടി,കൂട്ടിന് ഗോകുൽ സുരേഷും;കാത്തിരുന്ന അപ്‌ഡേറ്റ് എത്തി

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്റ ദ ലേഡീസ് പഴ്‌സ്' എന്ന ചിത്രത്തിന്റെ ടീസര്‍ നാളെയെത്തും. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്.

ടീസര്‍ അനൗണ്‍സ്‌മെന്റുമായി എത്തിയ പുതിയ പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷിനെയും കാണാം. ഡിസംബര്‍ നാലിന് രാത്രി 7 മണിക്കാകും ചിത്രത്തിന്റെ ടീസര്‍ എത്തുക.

ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.

കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. വിനീത് , ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങള്‍. കോമഡിക്ക് കൂടി പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലര്‍ ആയാണ് ഒരുക്കുന്നതെന്നാണ് സൂചന.

Also Read:

Entertainment News
'ഹിറ്റ് മെഷീന്‍' ബേസില്‍ ആദ്യ 50 കോടിയിലേക്ക്; കുതിപ്പ് തുടര്‍ന്ന് സൂക്ഷ്മദര്‍ശിനി

നേരത്തെ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരു അന്വേഷകന്റെ മുറി പോലെ തോന്നിപ്പിക്കുന്ന പോസ്റ്റര്‍ ഡിസൈന്‍ വലിയ ആകാംക്ഷയായിരുന്നു പ്രേക്ഷകരിലുണ്ടാക്കിയത്.

ഛായാഗ്രഹണം- വിഷ്ണു ആര്‍ ദേവ്, സംഗീതം- ദര്‍ബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദര്‍, കലൈ കിങ്‌സണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, സൗണ്ട് മിക്‌സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, മേക് അപ്- ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, സ്റ്റില്‍സ്- അജിത് കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- എസ്‌തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷന്‍- വേഫേറര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - വിഷ്ണു സുഗതന്‍. പിആര്ഒ ശബരി.

Content Highlights: Mammootty-GVM movie Dominic and the Ladies' Purse teaser will be out tomorrow

Content Highlights: Mammootty-GVM movie Dominic and the Ladies' Purse teaser will be out tomorrow

To advertise here,contact us