നിങ്ങളിവിടെ ലിങ്കും അന്വേഷിച്ചു നടന്നോ, പ്രഭയും അനുവും അവാര്‍ഡ് വാരിക്കൂട്ടുകയാണ്

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

വീണ്ടും അന്താരാഷ്ട്ര തലത്തിൽ തിളങ്ങി പായൽ കപാഡിയ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൽ മികച്ച ഇൻ്റർനാഷണൽ ഫീച്ചറിനുള്ള അവാർഡാണ് ചിത്രം നേടിയത്. ഡെഡ് ലെെന്‍ എന്ന യുഎസ് ബേസ് ചെയ്തുള്ള പോർട്ടലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ചിത്രം 2024 ലെ ​ഗോഥം അവാർഡ്സിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ പുരസ്കാരം സ്വന്തമാക്കുകയും മികച്ച സംവിധാനത്തിനുള്ള വിഭാ​ഗത്തില്‍ നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. 2023-ലെ കാനിൽ ഗ്രാൻഡ് പ്രിക്സ് അവാർഡായിരുന്നു സിനിമ നേടിയത്. കൂടാതെ 2024 ലെ ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ്സിൽ ജൂറി ​ഗ്രാൻഡ് പ്രൈസും ചിത്രം സ്വന്തമാക്കിയിരുന്നു.

‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിൽ അടുത്തിടെ ചിത്രം തിയേറ്ററുകളിലുമെത്തിയിരുന്നു. പിന്നാലെ സിനിമയിലെ നടി ദിവ്യ പ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ലെെംഗികച്ചുവയുള്ള പരാമര്‍ശങ്ങളും മോശം പ്രതികരണങ്ങളുമായി നിരവധി പേരെത്തിയതോടെ വിഷയം ചർച്ചകളിൽ ഇടം നേടുകയും ചെയ്തു.

Also Read:

Entertainment News
നെറ്റ്ഫ്ലിക്‌സും ദുൽഖർ ഭരിക്കുന്നു; ആദ്യവാരം അഞ്ച് മില്യൺ കാഴ്ചക്കാരുമായി ലക്കി ഭാസ്കർ

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.

Content Highlights: All We Imagine as Light wins best international film at New York Film Critics Circle

To advertise here,contact us