ചിരി മറയ്ക്കുവാൻ കാരണം ആ ബോഡി ഷെയ്മിങ് ട്രോളുകളോ?; അല്ലുവിന്‍റെ തുറന്ന ചിരി കാണാൻ ആഗ്രഹമെന്ന് ആരാധകർ

അല്ലു അർജുൻ തന്റെ ചിരി, കൈകൾ കൊണ്ട് മറയ്ക്കുന്നതിന് കാരണം ആ അധിക്ഷേപമാണോ എന്നാണ് ആരാധകരുടെ സംശയം

രാജ്യമെമ്പാടും വലിയ ആരാധകവൃന്ദമുള്ള തെലുങ്ക് നടനാണ് അല്ലു അർജുൻ. മലയാളികൾക്കിടയിൽ അദ്ദേഹത്തിന് 'മല്ലു' അർജുൻ എന്ന ഓമനപ്പേരുണ്ട്. നടന്റെ പുതിയ ചിത്രമായ പുഷ്പ 2 നായി ഇന്ത്യൻ സിനിമാപ്രേമികൾ വലിയ കാത്തിരിപ്പിലുമാണ്. ഇതിനിടയിൽ നടനുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും സമൂഹ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്.

പുഷ്പയുടെ പ്രമോഷൻ പരിപാടികൾക്കിടയിൽ അല്ലു അർജുൻ ചിരിക്കുമ്പോൾ കൈകൾ കൊണ്ട് മുഖം മറയ്ക്കുന്നുണ്ട്. ഇതിന് കാരണം മുമ്പ് നടന് നേരെയുണ്ടായ ട്രോളുകളാണോ എന്നാണ് പല ആരാധകരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. മുമ്പ് 'നാ പേര് സൂര്യ' എന്ന സിനിമയുടെ ചിത്രീകരണ സമയം, ഒരു വേദിയിൽ വെച്ച് അല്ലു അർജുൻ പൊട്ടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് അല്ലുവിന്റെ ചിരിയെ ചിലർ രൂക്ഷമായി വിമർശിക്കുകയും, ആ ദൃശ്യങ്ങൾ ഉപയോഗിച്ച് ട്രോൾ മീമുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.

തമാശക്ക് പോലും ഒരാളെ ട്രോളുബോൾ ആൾക്ക് എത്രമാത്രം hurt ആകും എന്ന് ഈ video ലൂടെ തന്നെ മനസിലാകും 😊ഒരുത്തന്റെ ചിരി ആണ് എല്ലാം കൂടെ ഉംഫിച്ചത് 🥹 pic.twitter.com/g8L945hnOQ

ഇപ്പോൾ അല്ലു അർജുൻ തന്റെ ചിരി, കൈകൾ കൊണ്ട് മറയ്ക്കുന്നതിന് കാരണം ആ അധിക്ഷേപമാണോ എന്നാണ് ആരാധകരുടെ സംശയം. ബോഡിഷെയിം ചെയ്യുന്നത് ഒരാളെ എത്രത്തോളം ബാധിക്കുമെന്ന് ഇതിലൂടെ മനസിലാകുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇത്തരം പരിഹാസങ്ങൾക്ക് അല്ലു നിന്നു കൊടുക്കരുതെന്നും ആ തുറന്ന ചിരി കാണണമെന്ന

ഏറെ ആഗ്രഹമുണ്ടെന്നും പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുമുണ്ട്.

Also Read:

Entertainment News
'അടിച്ചുമാറ്റുന്നത്' ദുൽഖർ ഇതാദ്യമായല്ല; ഡിക്യുവിന്റെ ഹിറ്റ് 'സ്കാംവേഴ്സ്' ട്രെൻഡിങ്ങാകുന്നു

അതേസമയം പുഷ്പ 2 ഡിസംബർ അഞ്ചിന് റിലീസ് ചെയ്യുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലുമായാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസിൽ മികച്ച അനുഭവം നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highlights: Allu Arjun old body shaming trolls discussed in social media

To advertise here,contact us