ഏറെ നാളുകളായി ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ കഴിഞ്ഞപ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. അല്ലു അർജുന്റെ മികച്ച പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റായി എല്ലാവരും പറയുന്നത്. ഒപ്പം ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രത്തിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. നായകനെ വിറപ്പിക്കുന്ന പ്രകടനമാണ് സിനിമയിൽ ഫഹദ് കാഴ്ചവെച്ചത് എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
#OneWordReview...#Pushpa2: MEGA-BLOCKBUSTER.Rating: ⭐️⭐️⭐️⭐️½Wildfire entertainer... Solid film in all respects... Reserve all the awards for #AlluArjun, he is beyond fantastic... #Sukumar is a magician... The #Boxoffice Typhoon has arrived. #Pushpa2Review#Sukumar knows well… pic.twitter.com/tqYIdBaPjq
ഒരു മാസ് ആക്ഷൻ സിനിമയ്ക്ക് വേണ്ടുന്ന എല്ലാ ചേരുവകളും സിനിമയിലുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആക്ഷന് സീക്വന്സുകളാണ് സിനിമയുടെ മറ്റൊരു പ്ലസ് പോയന്റായി പലരും ചൂണ്ടിക്കാട്ടുന്നത്. കിസിക്കി, പീലിങ്സ് എന്നീ ഗാനങ്ങൾ തിയേറ്ററുകളിൽ വലിയ ആരവമുണ്ടാക്കിയതായും അഭിപ്രായങ്ങളുണ്ട്. സിനിമയുടെ ദൈര്ഘ്യം കുറച്ച് കൂടുതലാണെന്ന് ചില പ്രേക്ഷകർ പറയുന്നുമുണ്ട്.
#Pushpa2TheRule📷 | #Pushpa2📷 | #PushpaTheRule | #Pushpa2Review | #AlluArjun𓃵 |#FahadhFaasilAA performance 👏👏👏 https://t.co/3Njy96mIvN
#Pushpa2 : ⭐⭐⭐⭐TERRIFIC #Pushpa2Review:#AlluArjun stole the show completely with his raw and rustic performance in this mass commercial template by Sukumar. #Pushpa2TheRule is highly supported by #FahadhFaasil who deserves an applause for his acting.… pic.twitter.com/MfTF9XPE5S
ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സിനിമ പ്രീ സെയ്ൽസിലൂടെ മാത്രം 125 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം 85 കോടി രൂപ അഡ്വാൻസുകളാണ് രജിസ്റ്റർ ചെയ്തത്. ട്രെൻഡുകൾ നോക്കുമ്പോൾ ബോക്സ് ഓഫീസിൽ റെക്കോർഡ് ഓപണിങ് തന്നെ സിനിമ നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ബാഹുബലി 2ന്റെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ലോകമെമ്പാടുമായി 230 കോടി മുതൽ 250 കോടി രൂപ വരെ ആദ്യദിനത്തിൽ പുഷ്പ നേടുമെന്നാണ് കണക്കുകൂട്ടൽ.
സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ഐമാക്സ് സ്ക്രീനിലടക്കം വമ്പൻ റിലീസായി ആണ് എത്തുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില് ഫഹദ് ഫാസിൽ, സുനില്, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്മിക്കുന്നത്.
Content Highlights: Allu Arjun movie Pushpa 2 first audience response