അല്ലു അല്ലാതെ മറ്റാരെയും സങ്കൽപിക്കാൻ പറ്റാത്ത റോൾ; എന്നാൽ 'പുഷ്പ'യായി ആദ്യം പരിഗണിച്ചത് മറ്റൊരാളെ!

പുഷ്പ ആദ്യഭാഗത്തിലൂടെ അല്ലു അർജുൻ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

അല്ലു അർജുൻ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കഥാപാത്രമാണ് പുഷ്പ ഫ്രാഞ്ചൈസിയിലെ പുഷ്പരാജ്. മറ്റൊരാൾക്കും കഴിയാത്തവിധം ആ കഥാപാത്രത്തെ നടൻ മികച്ചതാക്കി. 2021 ല്‍ പുറത്തിറങ്ങിയ പുഷ്പ ആദ്യഭാഗത്തിലൂടെ അല്ലു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഇപ്പോൾ പുഷ്പ 2 ആഗോളതലത്തിൽ വമ്പൻ ലെവലിൽ റിലീസ് ചെയ്തിരിക്കുകയാണ്. എന്തന്നാൽ പുഷ്പയുടെ കഥ ആദ്യം പറഞ്ഞത് മറ്റൊരു സൂപ്പർതാരത്തോടായിരുന്നു.

സംവിധായകൻ സുകുമാർ തന്നെയാണ് ഇക്കാര്യം ഒരിക്കൽ വ്യക്തമാക്കിയത്. തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനോടായിരുന്നു ഈ കഥ താൻ ആദ്യം പറഞ്ഞത്. എന്നാൽ അഭിപ്രായഭിന്നതകൾ മൂലം ഈ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ കഥയിൽ സാരമായ മാറ്റങ്ങൾ ഉണ്ടായിരുന്നു എന്നും കഥാപശ്ചാത്തലം ഒന്നായിരുന്നു എന്നുമായിരുന്നു സുകുമാർ അന്ന് വ്യക്തമാക്കിയത്.

അതേസമയം ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സിനിമ പ്രീ സെയ്ൽസിലൂടെ മാത്രം 125 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മാത്രം 85 കോടി രൂപ അഡ്വാൻസുകളാണ് രജിസ്റ്റർ ചെയ്തത്. ട്രെൻഡുകൾ നോക്കുമ്പോൾ ബോക്സ് ഓഫീസിൽ റെക്കോർഡ് ഓപണിങ് തന്നെ സിനിമ നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ബാഹുബലി 2ന്റെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ലോകമെമ്പാടുമായി 230 കോടി മുതൽ 250 കോടി രൂപ വരെ ആദ്യദിനത്തിൽ പുഷ്പ നേടുമെന്നാണ് കണക്കുകൂട്ടൽ.

Also Read:

Entertainment News
ഇന്ന് മുതൽ ബോക്സ് ഓഫീസിൽ നസ്രിയ-ഫഹദ് ക്ലാഷ്! പുഷ്പ 2വും സൂക്ഷ്മദർശിനിയും നേർക്കുനേർ

ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Story of Pushpa was told to another superstar

To advertise here,contact us