പുഷ്പയ്ക്കും ഭാസ്‌കറിനെ തടയാനായില്ല; ഒടിടി റിലീസിന് ശേഷവും തിയേറ്ററിൽ ആളെ നിറച്ച് ദുൽഖർ ചിത്രം

നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ തെന്നിന്ത്യൻ സിനിമ എന്ന റെക്കോർഡും ലക്കി ഭാസ്കർ സ്വന്തമാക്കി

ദുൽഖർ സൽമാൻ നായകനായി എത്തി തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രമാണ് ലക്കി ഭാസ്കർ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന അഭിപ്രായമാണ് സ്വന്തമാക്കിയത്. വലിയ വിജയം നേടിയ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. നല്ല അഭിപ്രായമാണ് സിനിമക്ക് ഒടിടി റിലീസിന് ശേഷവും ലഭിക്കുന്നത്. ഒടിടി റിലീസിന് ശേഷവും തിയേറ്ററിൽ നിറഞ്ഞ സദസിൽ സിനിമ പ്രദർശനം തുടരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

റിലീസ് ചെയ്ത് 38ാം ദിവസവും ചിത്രത്തിന്റെ തമിഴ് വേർഷന് ചെന്നൈയിലെ തിയേറ്ററുകളിൽ പ്രേക്ഷകർ എത്തുന്നുണ്ട്. പുഷ്പ 2 പോലെയുള്ള വലിയ സിനിമകൾ തിയേറ്ററിൽ തകർത്തോടുമ്പോഴും ലക്കി ഭാസ്കറിന് പിടിച്ചുനിൽകാനാകുന്നത് വലിയ നേട്ടമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിനിമ ഇതിനകം തമിഴ്‌നാട്ടിൽ നിന്ന് 15 കോടിയിലധികം രൂപ നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. തമിഴ്നാട്ടിൽ നിന്നും ദുൽഖറിന്റെ ഏറ്റവും ഉയർന്ന കളക്ഷനാണിത്.

Also Read:

Entertainment News
ലാലേട്ടൻ ഞെട്ടിക്കും; 'തുടരും' വിഷ്വൽസ് കണ്ടപ്പോൾ ഓർമ വന്നത് ഭ്രമരത്തിലെ പ്രകടനം; ഫായിസ് സിദ്ദിഖ്

ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിലാണ് ലക്കി ഭാസ്കർ നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചത്. ആദ്യ ദിനം 2.05 കോടി കേരളത്തിൽ നിന്ന് നേടിയ ചിത്രത്തിന് തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷനിൽ കുതിപ്പുണ്ടാക്കാനും സാധിച്ചു. 21.55 കോടിയാണ് സിനിമയുടെ കേരളത്തിൽ നിന്നുള്ള ഫൈനൽ കളക്ഷൻ. മൂന്ന് കോടി രൂപക്ക് ആണ് വേഫറർ ഫിലിംസ് സിനിമയുടെ കേരള വിതരണാവകാശം നേടിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിലൂടെ സിനിമയുടെ ലാഭം കോടികളാണ്.

Also Read:

Entertainment News
റെക്കോര്‍ഡെല്ലാം റപ്പാ..റപ്പാ..; ഇന്ത്യന്‍ സിനിമാ ബോക്‌സ് ഓഫീസിന് ഇനി ഒറ്റപ്പേര് 'പുഷ്പ'

ലക്കി ഭാസ്കർ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. മികച്ച അഭിപ്രായമാണ് സിനിമക്ക് ഒടിടി റിലീസിന് ശേഷവും ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ തെന്നിന്ത്യൻ സിനിമ എന്ന റെക്കോർഡും ലക്കി ഭാസ്കർ സ്വന്തമാക്കി. സിനിമ ഇതിനകം നെറ്റ്ഫ്ലിക്സിൽ 5.1 മില്യൺ വ്യൂസാണ് നേടിയിരിക്കുന്നത്. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. 

Content Highlight: Dulquer Salmaan film Lucky Baskhar gets good occupancy in theatres even after OTT release

To advertise here,contact us