ഒടിടിയിൽ എന്ന് വരുമെന്ന ചോദ്യം ഇനിയില്ല, കാത്തിരിപ്പുകൾക്ക് അവസാനം; 'മദനോത്സവം' ഉടൻ സ്ട്രീം ചെയ്യും

റിലീസ് ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും സിനിമ ഒടിടിയിലേക്ക് എത്തിയിരുന്നില്ല

ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ മദനോത്സവം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ തിയേറ്ററിലും വിജയം കൈവരിച്ചിരുന്നു. എന്നാൽ റിലീസ് ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും സിനിമ ഒടിടിയിലേക്ക് എത്തിയിരുന്നില്ല. ഇപ്പോഴിതാ മദനോത്സവത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

ഡിസംബർ അവസാനം ക്രിസ്തുമസിനോട് അനുബന്ധിച്ച് ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന സിനിമ ആയതിനാൽ ഒടിടിയിലും മദനോത്സവത്തിന് വലിയ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രം നിർമിച്ചത്. ഇ. സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞക്കാരന്‍' എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജിനെ കൂടാതെ ബാബു ആന്റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Also Read:

Entertainment News
പുഷ്പയ്ക്കും ഭാസ്‌കറിനെ തടയാനായില്ല; ഒടിടി റിലീസിന് ശേഷവും തിയേറ്ററിൽ ആളെ നിറച്ച് ദുൽഖർ ചിത്രം

ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍,ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന റോളുകളിലുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സീരിയസ് കഥാപാത്രങ്ങളില്‍ നിന്ന് മാറി സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്ന ഒരു മുഴുനീളന്‍ കോമഡി ചിത്രം കൂടിയായിരുന്നു മദനോത്സവം.

നാട്ടിന്‍പുറത്ത് കോഴിക്ക് കളറടിക്കുന്ന ഒരു സാധാരണക്കരന്റെ ജീവിതത്തില്‍ കടന്നു വരുന്ന പൊളിറ്റിക്കല്‍ പ്രശ്നങ്ങളും തുടര്‍ന്ന് അത് എങ്ങനെ അയാളുടെ ജീവിതത്തെ ബാധിക്കുന്നു എന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷെഹനാദ് ജലാല്‍ ആണ്. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് ക്രിസ്റ്റോ സേവിയര്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഹർഷനാണ്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ.

Content Highlights: Suraj Venjaramoodu film Madanolsavam OTT streaming date out now

To advertise here,contact us