'ഗേൾഫ്രണ്ടി'നെ അവതരിപ്പിക്കാനൊരുങ്ങി വിജയ് ദേവരകൊണ്ട; രശ്‌മിക ചിത്രത്തിന്റെ ടീസർ നാളെ

'ഹായ് നാനാ', 'ഖുഷി' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രമാണിത്

പുഷ്പയുടെ വലിയ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് രശ്‌മിക മന്ദാന. 'ദി ഗേൾഫ്രണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രമൊരുങ്ങുന്നത് തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ്. ചിത്രത്തിന്റെ ടീസർ നാളെ രാവിലെ അണിയറപ്രവർത്തകർ പുറത്തുവിടും. നടൻ വിജയ് ദേവരകൊണ്ടയാണ്‌ ടീസർ അവതരിപ്പിക്കുന്നത്.

Also Read:

Entertainment News
പുലർച്ചെ മുതൽ അർധരാത്രി വരെ നോൺസ്റ്റോപ്പ് ഷോ, എന്നിട്ടും ടിക്കറ്റില്ല; നോർത്തിൽ കത്തിക്കയറി പുഷ്പ 2

ചി ലാ സൗ, മൻമധുഡു 2 എന്നെ സിനിമകൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൃഷ്ണൻ വസന്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഹിഷാം അബ്ദുൾ വഹാബ് ആണ് നിർവഹിക്കുന്നത്. 'ഹായ് നാനാ', 'ഖുഷി' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രമാണിത്. ദീക്ഷിത് ഷെട്ടി, കൗശിക് മഹാത എന്നിവരാണ് രശ്മികക്കൊപ്പം ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നത്.

Heartthrob @TheDeverakonda will introduce #TheGirlfriend to the world ❤‍🔥#TheGirlfriendTeaser, out on December 9th at 11:07 AM ✨@iamRashmika @Dheekshiths @23_rahulr @GeethaArts #AlluAravind @SKNOnline #VidyaKoppineedi @DheeMogilineni @HeshamAWMusic @MassMovieMakers… pic.twitter.com/JgN21srHtC

അല്ലു അർജുൻ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ 2 ദി റൂൾ' ആണ് രശ്‌മികയുടേതായി ഇപ്പോൾ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്‌മിക അവതരിപ്പിക്കുന്നത്. ചിത്രത്തിലെ രശ്‌മികയുടെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം വലിയ മുന്നേറ്റമാണ് ബോക്സ് ഓഫീസിൽ നടത്തുന്നത്. ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസിൽ 500 കോടി കടന്നു. വരും ദിവസങ്ങളിൽ സിനിമ 1000 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ.

Content Highlights: Vijay deverakonda to present Rashmika film The Girlfriend Teaser

To advertise here,contact us