റോളക്സ് പോലെ ടെറർ ആകുമോ… ബെൻസിൽ വില്ലനാകാൻ മാധവൻ?

ഭാഗ്യരാജ് കണ്ണനാണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്

ലോകേഷ് കനകരാജിന്റെ രചനയിൽ രാഘവ ലോറൻസ് നായകനാകുന്ന ചിത്രമാണ് ബെൻസ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ കഥ പറയുന്ന സിനിമയിൽ മാധവനും ഭാഗമാകും എന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നാണ് ഇന്ത്യാഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അജയ് ദേവ്ഗൺ നായകനായ ശൈതാൻ എന്ന സിനിമയിൽ മാധവൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണനാണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്. റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഭാഗ്യരാജ് കണ്ണന്‍. ലോകേഷ് കനകരാജിന്റെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്.

എൽസിയുവിന്റെ ഭാഗമായി ഒരു ഹ്രസ്വചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വിക്രം, ദില്ലി, റോളക്സ്, അമർ, സന്ദാനം, ലിയോ തുടങ്ങിയ എൽസിയുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതിൽ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്.

Also Read:

Entertainment News
ഇനി പുഷ്പയ്ക്ക് എതിരാളി ഇല്ല... അല്ലു 1000 കോടി ക്ലബ്ബിൽ കാലുവെച്ചു, അതും ഒന്നൊന്നര സ്പീഡിൽ

2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ടത്. പിന്നീട് വിക്രം, ലിയോ എന്നീ സിനിമകളും എൽസിയുവിന്റെ ഭാഗമായി പുറത്തിറങ്ങി. കൈതി 2 , റോളക്‌സിന്റെ സിനിമ, വിക്രം 3 തുടങ്ങിയ സിനിമകളും ഈ യൂണിവേഴ്‌സിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

Content Highlights: Reports that Madhvan to be the villain of LCU movie Benz

To advertise here,contact us