പുഷ്പ 2 റിലീസ് വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില് അല്ലു അര്ജുനെ അറസ്റ്റ് ചെയ്ത സംഭവം വാർത്തകളിൽ ഇടം നേടുകയാണ്. ഇതിനിടയിൽ നടന്റെ കുടുംബത്തെ സന്ദർശിച്ചിരിക്കുകയാണ് അല്ലു അർജുന്റെ അടുത്ത ബന്ധു കൂടിയായ നടൻ ചിരഞ്ജീവി. ഭാര്യ സുരേഖയ്ക്കൊപ്പമാണ് ചിരഞ്ജീവി അല്ലുവിന്റെ കുടുംബത്തെ സന്ദർശിച്ചിരിക്കുന്നത്.
അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദുമായും കുടുംബവുമായും ചിരഞ്ജീവി സംസാരിച്ചുവെന്നും ഉടൻ തന്നെ നടൻ അല്ലു അർജുനെ കാണുമെന്നും വിവരമുണ്ട്. തന്റെ സിനിമാ ചിത്രീകരണം നിർത്തിവെച്ചാണ് ചിരഞ്ജീവി അല്ലുവിന്റെ കുടുംബത്തെ സന്ദർശിച്ചത് എന്നാണ് വിവരം. എപി മന്ത്രിയും ചിരഞ്ജീവിയുടെ സഹോദരനുമായ നാഗ ബാബുവും അൽപം മുമ്പ് അല്ലു അർജുൻ്റെ വീട്ടിൽ പോയിരുന്നു.
#Chiranjeevi visits #AlluArjun's house after his arrest pic.twitter.com/nBgh1BRHSG
അതേസമയം അല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. അല്ലു അര്ജുന് വരുന്നത് നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നുവെന്ന വാദവുമായി തിയേറ്റര് ഉടമകള് രംഗത്തെത്തിയിട്ടുണ്ട്.
നടന് പ്രീമിയര് ഷോക്ക് വരുന്ന കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് ആവര്ത്തിക്കുന്നതിനിടെയാണ് സന്ധ്യ തിയേറ്ററിന്റെ വാദം.
ഡിസംബര് രണ്ടിന് ആയിരുന്നു മാനേജ്മെന്റ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള കത്തിന്റെ പകര്പ്പ് പുറത്ത് വിട്ടു. ഡിസംബര് 4,5 തിയ്യതികളില് കൂടുതല് പൊലീസ് വിന്യാസം ആവശ്യപ്പെട്ടുവെന്നും തിയേറ്റര് മാനേജ്മെന്റ് പറയുന്നു. പുറത്ത് വിട്ട കത്തില് പേന കൊണ്ട് എഴുതിയ തരത്തിലാണ് തിയതിയുള്ളത്. കത്തിന്റെ ആധികാരികത പരിശോധിക്കുന്നേയുള്ളൂ.
Content Highlights: Chiranjeevi visits Allu Arjun's family