കിംഗ് ഈസ് ബാക്ക്!! ഡോൺ ആയി ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്, പക്ഷേ അത് സിനിമയിലൂടെയല്ല

നടനായും ഗായകനായും പ്രശസ്തനാണ് ദിൽജിത് ദോസഞ്ച്

ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഡോൺ. ഫർഹാൻ അക്തർ സംവിധാനം ചെയ്ത ഡോൺ ഒന്നും രണ്ടും ഭാഗങ്ങളിലാണ് ഷാരൂഖ് ഡോൺ എന്ന നെഗറ്റീവ് കഥാപാത്രമായി എത്തിയത്. രണ്ടു സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിലെ ഷാരൂഖിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഡോൺ മൂന്നാം ഭാഗത്തിൽ ഷാരൂഖിന് പകരം രൺവീർ സിങിനെ നായകനായി പ്രഖ്യാപിച്ചത് ആരാധകർക്കിടയിൽ വലിയ നിരാശയുണ്ടാക്കിയിരുന്നു. എന്നാൽ ഷാരൂഖ് ആരാധകർക്ക് സന്തോഷിക്കാൻ വക നൽകുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡോൺ ആയി ഷാരൂഖ് ഖാൻ തിരിച്ചെത്തിയിരിക്കുകയാണ്, പക്ഷേ അത് സിനിമയിലൂടെ അല്ല.

Also Read:

Entertainment News
'പുഷ്പയുടെ 1000 കോടി താൽക്കാലികമാണ്, അടുത്ത വർഷം ഈ റെക്കോർഡ് മറികടക്കും', അല്ലു അർജുൻ

ദിൽജിത് ദോസഞ്ചിന്‍റെ പുതിയ ഗാനത്തിലൂടെയാണ് ഷാരൂഖിന്‍റെ ഡോണ്‍ തിരിച്ചെത്തിയിരിക്കുന്നത്. നടനായും ഗായകനായും പ്രശസ്തനായ ദില്‍ജിത് പഞ്ചാബി മ്യൂസിക്കിലൂടെയും സിനിമയിലൂടെയും വളരെ പെട്ടന്നാണ് ടോപ് ചാർട്ടുകളിൽ ഇടം പിടിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ആയ ഡോണിലാണ് ഷാരൂഖ് ഒരു പ്രധാന പങ്കുവഹിക്കുന്നത്. വോയിസ് ഓവറിലൂടെയാണ് ഷാരൂഖ് ഗാനത്തിൽ തന്റെ സാനിധ്യം അറിയിച്ചിരിക്കുന്നത്. ഡോൺ എന്ന കഥാപാത്രത്തിന്റെ സ്റ്റൈലിൽ പഞ്ച് ഡയലോഗുമായി ആണ് ഷാരൂഖ് ഗാനത്തിലെത്തുന്നത്.

2003 ൽ പുറത്തിറങ്ങിയ ഇഷ്ക് ദാ ഉദ അദാ ആണ് ദിൽജിത്തിന്റെ ആദ്യത്തെ ആൽബം. തുടർന്ന് നിരവധി ഹിറ്റ് ആൽബങ്ങള്‍ ദില്‍ജിത് പുറത്തിറക്കി. ഇന്ത്യയിലും പുറത്തും വന്‍ ആരാധകവൃന്ദമാണ് ഇപ്പോള്‍ ഗായകനുള്ളത്. ലെെവ് കണ്‍സേര്‍ട്ടുകള്‍ക്കായി വലിയ തോതില്‍ കാണികളെത്താറുണ്ട്.

Also Read:

Entertainment News
ഇനി പിന്നോട്ടില്ല, ബോക്സ് ഓഫീസ് തിരിച്ചുപിടിക്കാൻ ചിയാൻ വിക്രം; ഇനി ശിവകാർത്തികേയൻ സിനിമയുടെ സംവിധായകനൊപ്പം

2011 ൽ പുറത്തിറങ്ങിയ ദി ലയൺ ഓഫ് പഞ്ചാബ് എന്ന പഞ്ചാബി സിനിമയിലൂടെയാണ് ദിൽജിത് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് നിരവധി ബോളിവുഡ്, പഞ്ചാബി സിനിമകളിൽ ദിൽജിത് ഭാഗമായി. ഉട്ത്താ പഞ്ചാബ്, സൂർമ, ക്രൂ, ഗുഡ് ന്യൂസ് തുടങ്ങിയവ ദിൽജിത് അഭിനയിച്ച പ്രധാനപ്പെട്ട ബോളിവുഡ് സിനിമകളാണ്.

Content Highlights: Shahrukh Khan is back as Don in Diljith Dosanjh new video song

To advertise here,contact us