സ്പെഷ്യൽ സോങ്ങുമായി നയൻ‌താര, 17 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊന്നിക്കാൻ ഹിറ്റ് കോംബോ; രാജസാബ് അപ്ഡേറ്റ്

2007 ൽ പുറത്തിറങ്ങിയ 'യോഗി' എന്ന സിനിമയിൽ നയൻതാരയും പ്രഭാസും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്

'കൽക്കി 2898 എ ഡി' എന്ന സിനിമയുടെ വിജയത്തിന് ശേഷം തെലുങ്ക് നടൻ പ്രഭാസിൻ്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ദി രാജാസാബ്'. ഹൊറർ-കോമഡി ജോണറിൽ കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാരുതി ആണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചിത്രത്തിൽ ഒരു സ്പെഷ്യൽ സോങിനായി നയൻ‌താരയെത്തും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ 2007 ൽ പുറത്തിറങ്ങിയ 'യോഗി' എന്ന സിനിമയിൽ നയൻതാരയും പ്രഭാസും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പുറത്തുവരുന്ന വാർത്ത ശരിയാണെങ്കിൽ 17 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന സിനിമയാകും ഇത്. തമൻ ആണ് സിനിമക്കായി സംഗീതമൊരുക്കുന്നത്. ആറ് ഗാനങ്ങളായിരിക്കും സിനിമയിലുണ്ടാകുക എന്നും അതെല്ലാം ഒരു കോമേഴ്ഷ്യൽ സിനിമയ്ക്ക് വീണ്ടും വിധമാണ് ഒരുക്കിയിരിക്കുന്നത്. ഈ ആറ് ഗാനങ്ങളിൽ ഒരെണ്ണം ഒരു പഴയ ഹിറ്റ് ഗാനത്തിന്റെ റീമേക്കായിരിക്കും. അടുത്ത ജനുവരി മുതൽ ഗാനങ്ങളുടെ അപ്ഡേറ്റുകൾ വന്നു തുടങ്ങുമെന്നും തമൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമയുടെ മ്യൂസിക് റൈറ്റ്സ് ടി സീരീസാണ് സ്വന്തമാക്കിയിരിക്കുന്നത്.

#Nayanthara and #Prabhas are set to reunite for a special song in the highly anticipated film #TheRajaSaab. pic.twitter.com/esSdiX6SSI

ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. സിനിമയ്ക്കായി പ്രഭാസ് പ്രതിഫലം കുറച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ഏതാനും സിനിമകളായി 150 കോടിയോളം രൂപയാണ് നടൻ പ്രതിഫലമായി വാങ്ങാറുള്ളത്. എന്നാൽ കഴിഞ്ഞ സിനിമകൾ പോലെ ഒരു മാസ് സിനിമയല്ല രാജാസാബ് എന്നതിനാൽ നടൻ 100 കോടി രൂപയാണ് വാങ്ങുന്നതെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

#TheRajaSaab:#Nayanthara to appear in a Special Song alongside #Prabhas! Plans are now afoot to shoot this song in a specially errected set in Hyderabad. pic.twitter.com/9UyNbeOnWZ

ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. സിനിമയ്ക്കായി പ്രഭാസ് പ്രതിഫലം കുറച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ഏതാനും സിനിമകളായി 150 കോടിയോളം രൂപയാണ് നടൻ പ്രതിഫലമായി വാങ്ങാറുള്ളത്. എന്നാൽ കഴിഞ്ഞ സിനിമകൾ പോലെ ഒരു മാസ് സിനിമയല്ല രാജാസാബ് എന്നതിനാൽ നടൻ 100 കോടി രൂപയാണ് വാങ്ങുന്നതെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Content Highlights: Nayanthara to appear in a special song in Prabhas film rajasaab

To advertise here,contact us