ഇത് പ്രേക്ഷകര്‍ നല്‍കിയ വിജയം; തിയേറ്ററില്‍ 50 ദിവസം കടന്ന് 'മുറ' ഒടിടിയിലേക്ക്

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ അൻപതാം ദിവസത്തിലേക്ക് കടക്കുകയാണ് ചിത്രമിപ്പോൾ. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുറയുടെ രചന നിർവഹിച്ചത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

ക്യാൻ ഫിലിം ഫെസ്റ്റിവലിലെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും തമിഴ് ഹിന്ദി ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച യുവ താരം ഹൃദു ഹാറൂണിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് മുറ. ചിത്രത്തിലെ ഹൃദു ഹാറൂണിന്റെ കഥാപത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ആമസോണിലൂടെ ക്രിസ്തുമസിന് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.

Also Read:

Entertainment News
കല്യാണത്തിന് കീർത്തി ഉടുത്തത് പ്രണയകവിത തുന്നി ചേർത്ത സാരി, വീഡിയോ പങ്കുവെച്ച് ഡിസൈനർ

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും. മുറയുടെ നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Content Highlights: 'Mura' movie to its fiftieth day in theaters

To advertise here,contact us