എന്റെ സിനിമയുടെ പ്രമോഷനല്ലേ, കങ്കുവ‌-​ഗോട്ട് പരാജയത്തെ കുറിച്ച് എന്തിന് സംസാരിക്കണം: വിജയ് സേതുപതി

'പരാജയം ഒരു സാധാരണ സംഭവമാണ്, ആളുകൾ എന്നെയും ട്രോളിയിട്ടുണ്ട്'

തമിഴ് സിനിമയിൽ സമീപ കാലത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ പലതും പ്രതീക്ഷിച്ച വിജയം നേടാതെ പോയിരുന്നു. അടുത്തതായി ആരാധകർ ഉറ്റുനോക്കുന്ന തമിഴ് ചിത്രമാണ് വിജയ് സേതുപതി നായകനാകുന്ന വിടുതലൈ 2. സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന ഒരഭിമുഖത്തിൽ നടനോട് കങ്കുവ, ഗോട്ട് തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തെക്കുറിച്ച് അവതാരകൻ ചോദിച്ചിരുന്നു. ഇതിന് വിജയ് സേതുപതി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

'ഞാൻ എന്റെ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായാണ് ഇവിടെ എത്തിയത്. എന്തിനാണ് ഞാൻ ആ വിഷയത്തെ ഇവിടെ സംസാരിക്കുന്നത്. ഇതിനുള്ള മറുപടി ഞാൻ നേരത്തെ നൽകിയതാണ്. എനിക്കും പരാജയം ഉണ്ടായിട്ടുണ്ട്. ആളുകൾ എന്നെ ട്രോളിയിട്ടുണ്ട്. അതൊരു സാധാരണ സംഭവമാണ്. ഇപ്പോൾ തന്നെ ഒരുപാട് ആളുകൾ ബിസിനസ് തുടങ്ങുന്നുണ്ട്. അതിൽ എല്ലാവരും വിജയിക്കണം എന്നില്ല. പക്ഷെ എല്ലാവരുടെയും ആഗ്രഹം വിജയിക്കണം എന്നാണ്.

Vijay Sethupathi response to Suriya's Kanguva and Vijay's Goat failure in Telugu states during Viduthalai Part 2 interview. pic.twitter.com/QfeF3VvA6a

അതുപോലെയാണ് സിനിമയും. സിനിമ റിലീസ് ആകുന്നതിന് മുൻപ് ചിത്രത്തിന്റെ ഫൈനൽ തിരഞ്ഞെടുത്ത ആളുകൾക്ക് കാണിക്കാറുണ്ട്. എന്റെ പരാജയപ്പെട്ട ചിത്രങ്ങള്‍ പോലും റിലീസിന് മുൻപേ ഇതുപോലെ കാണിച്ചിട്ടുണ്ട്. സിനിമ കണ്ടിട്ട് അവരുടെ അഭിപ്രായങ്ങൾ ഞങ്ങൾ കേൾക്കാറുണ്ട്, കാരണം ഒരു സിനിമയുടെ പുറകെ ഒരുപാട് കാലമായി നടക്കുന്ന ആളുകളാണ് കൂടെ ഉണ്ടാക്കുക. അതുകൊണ്ട് തന്നെ പലതും അവരുടെ കണ്ണിൽ കാണുമ്പോഴാണ് തിരുത്ത് വരുന്നത്. എല്ലാ ചിത്രങ്ങളും അങ്ങനെ തന്നെയാണ് എത്തുന്നത്' വിജയ് സേതുപതി പറഞ്ഞു.

Also Read:

Entertainment News
വ്യത്യസ്ത ഹെയർ സ്‌റ്റൈലുകൾ പരീക്ഷിക്കുന്നത് പ്രശസ്തിയിൽ നിന്ന് രക്ഷപ്പെടാൻ കൂടിയാണ്: പാർവതി തിരുവോത്ത്

വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലെെ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് വിടുതലൈ 2 . സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂരി, വിജയ് സേതുപതി എന്നിവർക്കൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Content Highlights: vijay sethupathi about tamil movies kanguva and goat

To advertise here,contact us