ഓസ്കർ പട്ടികയില്‍ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി 'ലാപതാ ലേഡീസ്' പുറത്ത്

മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ക്യാറ്റഗറിയിലായിരുന്നു ലാപതാ ലേഡീസ് മത്സരിച്ചിരുന്നത്.

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന കിരണ്‍ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസ്’ ഓസ്‌കര്‍ ഷോർട്ട്‌ലിസ്റ്റിൽ നിന്ന് പുറത്തായി. ഡിസംബർ 17നാണ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. എന്നാൽ ഹിന്ദി ചിത്രമായ യുകെയുടെ ഔദ്യോഗിക എന്‍ട്രി 'സന്തോഷ്' എന്ന ചിത്രം ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

സെപ്റ്റംബറിലാണ് 97-ാമത് അക്കാദമി അവാർഡിനുള്ള ഔദ്യോഗിക എൻട്രിയായി കിരൺ റാവുവിന്‍റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ക്യാറ്റഗറിയിലായിരുന്നു ലാപതാ ലേഡീസ് മത്സരിച്ചിരുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്ലിങ് പിക്ചേഴ്സ്, ജിയോ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ലാപതാ ലേഡീസ് 2024 മാര്‍ച്ച് ഒന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.

Also Read:

Entertainment News
വെറുതെ തള്ളിയതാണ്, 'ജന ഗണ മന'യ്ക്ക് രണ്ടാം ഭാഗം ആലോചിച്ചിട്ടേയില്ല: സുരാജ് വെഞ്ഞാറമൂട്

ഒരു ട്രെയിന്‍ യാത്രയില്‍ പരസ്പരം മാറിപ്പോകുന്ന പുതുതായി കല്യാണം കഴിഞ്ഞ രണ്ട് സ്ത്രീകളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ചിത്രത്തിലെ നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, സ്പര്‍ഷ് ശ്രീവാസ്തവ, രവി കിഷന്‍, ഛായാ കദം എന്നിവരുടെ പ്രകടനങ്ങള്‍ നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി ചിത്രത്തിന്റെ ടീം ഓസ്‌കര്‍ 2025ന്റെ പ്രചാരണം ആരംഭിച്ചിരുന്നു. നവംബര്‍ 12ന് ‘ലോസ്റ്റ് ലേഡീസ്’ എന്ന പേരില്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. അടുത്തിടെ ലണ്ടനില്‍ ചിത്രത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

Content Highlights:  India's official entry 'Lapata Ladies' is out from the Oscar list

To advertise here,contact us