ജെയിംസ് ഗൺ സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പർമാന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഡിസി ആരാധകർക്ക് ആഘോഷിക്കാൻ നിരവധി 'ഈസ്റ്റർ എഗ്ഗു'കളുള്ള ടീസറിനെ തമിഴ് സിനിമാപ്രേമികൾ ചർച്ച ചെയ്യുന്നത് മറ്റൊരു തരത്തിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയിലെ രംഗങ്ങളുമായി സൂപ്പർമാന്റെ ടീസറിന് സാമ്യതകളുണ്ടെന്നാണ് തമിഴ് ആരാധകർ പറയുന്നത്.
സൂപ്പർമാൻ ട്രെയ്ലറിൽ, ചോരപുരണ്ട് മഞ്ഞിൽ കിടക്കുന്ന സൂപ്പർമാൻ ക്രിപ്റ്റോയെ വിസിൽ മുഴക്കി വിളിച്ച് തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുന്ന ഒരു രംഗമുണ്ട്. ലിയോയിലെ വിജയ്യുടെ കഥാപാത്രമായ പാർഥിപൻ ഹൈനയെ തളയ്ക്കാൻ ശ്രമിക്കുന്ന രംഗവുമായാണ് തമിഴ് ആരാധകർ ഇതിനെ താരതമ്യം ചെയ്യുന്നത്. ഹൈനയുമായുള്ള മല്പിടുത്തതിന് ശേഷം വിജയ്യുടെ കഥാപാത്രം മഞ്ഞിൽ കിടക്കുന്ന ഒരു രംഗമുണ്ട്.
Superman thinks he's Parthiban... pic.twitter.com/kLmd8KUNdQ
ഈ രംഗങ്ങൾ താരതമ്യം ചെയ്തുകൊണ്ട് 'ക്ലോസ് ഇനഫ്' എന്നാണ് ഒരാൾ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. 'സൂപ്പർമാനെ.. നിങ്ങൾക്ക് ഒരിക്കലും ലിയോ ദാസ് ആവാൻ കഴിയില്ല' എന്ന് മറ്റൊരാൾ കുറിച്ചപ്പോൾ 'സൂപ്പർമാന്റെ വിചാരം പുള്ളി വിജയ് ആണെന്നാ..' എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. ഈ താരതമ്യം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
Close enough ! #SuperMan X Leo #SupermanMovie #SupermanFilm #supermantrailer pic.twitter.com/EFMR8ggs0E
ഡിസി സ്റ്റുഡിയോസ് നിർമിച്ച് വാർണർ ബ്രദേഴ്സ് വിതരണം ചെയ്യുന്ന സൂപ്പർമാൻ അടുത്ത വർഷം ജൂലൈ 11നാണ് തിയേറ്ററുകളിലെത്തുന്നത്. ഡേവിഡ് കൊറെൻസ്വെറ്റ് ആണ് ചിത്രത്തിൽ സൂപ്പർമാനാകുന്നത്. ലൂയിസ് ലെയ്ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു. വില്ലനായ ലെക്സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗൾട് ആണ്.
Content Highlights: Fans compares Leo scenes and Superman scenes