ചെക്കൻ വേറെ ലെവലാണ്!; തിയേറ്ററിൽ കൈയ്യടി നേടി ഹനുമാൻ കൈൻഡ്; മികച്ച പ്രതികരണങ്ങളുമായി 'റൈഫിൾ ക്ലബ്'

സിനിമയിലെ ഫൈറ്റ് സീനുകൾക്ക് വലിയ റെസ്പോൺസ് ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ആഷിഖ് അബുവിന്‍റെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്ബ്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ സംവിധാന മികവും മേക്കിങുമെല്ലാം ഒന്നിനൊന്ന് മികച്ചതാണ് എന്നാണ് അഭിപ്രായം. ചിത്രത്തിൽ ഏറ്റവും കൂടുതൽ കൈയ്യടി നേടിയത് ഹനുമാന്‍ കൈന്‍ഡ് അവതരിപ്പിച്ച ഭീര എന്ന കഥാപാത്രമാണ്.

#RifleClubMovie ഹനുമാൻ ആണ് ഞെട്ടിച്ചത്. എന്തൊരു സ്ക്രീൻ പ്രെസെൻസ്! ചെക്കൻ ആൾ ഒരു മൊതലാണ്. പണി അറിയാവുന്ന ഡയറക്ടർ മാരുടെ കയ്യിൽ കിട്ടിയാൽ വേറെ ലെവലെത്തും.#HanumanKind pic.twitter.com/QPeKb7wEIq

Hanuman Kind🥶🔥സിഗരറ്റും വിളിച്ചോണ്ട് Rifel club ലോട്ട് ഒരു വരക്കം ഉണ്ട്...!❤️🔥അമ്മതിരി Swag & Attitude.!🥵💥#Hanumankind | #Ashiqabu | #rifleclub pic.twitter.com/TJYu9DaIr5

ആദ്യസിനിമയിൽ തന്നെ ഗംഭീര സ്ക്രീൻ പ്രെസെൻസ് ആണ് ഹനുമാന്‍ കൈന്‍ഡിനെന്നും പണി അറിയാവുന്ന ഡയറക്ടർമാരുടെ കയ്യിൽ കിട്ടിയാൽ ചെക്കൻ വേറെ ലെവലെത്തും എന്നുമാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. സിനിമയിലെ ഫൈറ്റ് സീനുകൾക്ക് വലിയ റെസ്പോൺസ് ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങി നിൽക്കുകയാണ് ചിത്രത്തിൽ എന്നാണ് പ്രേക്ഷകർ പറയുന്നത്.

imo - Literally the most swag I hav seen in jus a walk . And that score 🔥🖤🔥#RifleClub #Hanumankind https://t.co/IBNZ2apv8q

ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.

Content Highlights: Hanumankind gets great response for his role in Rifle Club

To advertise here,contact us