നവംബർ മാസത്തിലെ ജനപ്രിയ നടന്മാരുടെ പട്ടിക പുറത്തുവിട്ട് പ്രമുഖ മീഡിയ കണ്സള്ട്ടിംഗ് സ്ഥാപനമായ ഓര്മാക്സ് മീഡിയ. ഇന്ത്യന് സിനിമയില് ഏറ്റവും ജനപ്രീതിയുള്ള 10 നടന്മാരുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ഏറെ നാളായി ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന വിജയ്യെ പിന്നിലാക്കി പ്രഭാസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. നിലവിൽ വിജയ് രണ്ടാം സ്ഥാനത്താണ്.
പുഷ്പ രണ്ടാം ഭാഗത്തിലൂടെ പാൻ ഇന്ത്യൻ സ്വീകാര്യത നേടിയിരിക്കുന്ന അല്ലു അർജുൻ ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണുള്ളത്. ഒക്ടോബറിലെ ലിസ്റ്റില് ആറാം സ്ഥാനത്തായിരുന്നു അല്ലു. മൂന്ന് സ്ഥാനങ്ങള് മുന്നിലെത്താൻ അദ്ദേഹത്ത സഹായിച്ചത് പുഷ്പ 2 റിലീസും ചിത്രം നേടിയ വന് വിജയവുമാണ്. കഴിഞ്ഞ ഒരു വർഷത്തോളമായി റിലീസുകൾ ഒന്നുമില്ലെങ്കിലും ജനപ്രീതിയിൽ ഷാരൂഖ് ഖാൻ ഇപ്പോഴും മുന്നിൽ തന്നെയാണ്. നിലവിൽ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് ഷാരൂഖ് ഖാന്. ദേവരയിലൂടെ 500 കോടി ക്ലബ്ബിലെത്തിയ ജൂനിയർ എൻടിആർ അഞ്ചാം സ്ഥാനത്തും ആറാമത് അജിത്ത് കുമാറും ആണ്.
Ormax Stars India Loves: Most popular male film stars in India (Nov 2024) #OrmaxSIL pic.twitter.com/n03VKxAyuQ
മഹേഷ് ബാബുവാണ് പട്ടികയിൽ ഏഴാം സ്ഥാനത്ത്. തമിഴ് നടൻ സൂര്യ എട്ടാമതും രാംചരണ് ഒന്പതാം സ്ഥാനത്തുമാണ്. പത്താം സ്ഥാനത്ത് അക്ഷയ് കുമാറാനുള്ളത്. ഒക്ടോബറിലെ ലിസ്റ്റിലുണ്ടായിരുന്ന സൽമാൻ ഖാന് നവംബറിലെ പട്ടികയിൽ ഇടം പിടിക്കാനായില്ല. സല്മാന് ഖാന് ഒഴിവായ പത്താം സ്ഥാനത്തേക്കാണ് അക്ഷയ് കുമാര് എത്തിയത്.
Content Highlights: Prabhas, Vijay and Allu Arjun tops the most popular actor list