ഇനി അധികം കാത്തിരിക്കേണ്ടി വരില്ല, അവസാന അങ്കത്തിന് ഒരുങ്ങിക്കോളൂ; സ്ട്രേഞ്ചർ തിംഗ്സ് സീസൺ 5 അടുത്ത വർഷമെത്തും

ഇതുവരെ നാല് സീസണുകളാണ് ഈ സീരിസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്.

ലോകത്താകമാനമുള്ള പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ സീരീസ് ആണ് സ്‌ട്രേഞ്ചർ തിംഗ്‌സ്. ഇതുവരെ നാല് സീസണുകളാണ് ഈ സീരിസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഒരു അഞ്ചാം സീസണ് സൂചന നൽകികൊണ്ടായിരുന്നു സീരീസ് അവസാനിച്ചത്. ഇപ്പോഴിതാ സ്‌ട്രേഞ്ചർ തിംഗ്‌സിന്റെ അഞ്ചാമത്തേയും അവസാനത്തെയും സീസണിന്റെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സീരിസിന്റെ അണിയറപ്രവർത്തകർ.

That’s a wrap on Stranger Things. See you in 2025 pic.twitter.com/29htbnDf7E

സ്‌ട്രേഞ്ചർ തിംഗ്‌സിന്റെ അഞ്ചാമത്തെ സീസണിന്റെ ഷൂട്ടിംഗ് അവസാനിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സീരീസിൻ്റെ ചില ലൊക്കേഷൻ ചിത്രങ്ങൾ നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം ജനുവരി 8 ന് അറ്റ്ലാൻ്റയിൽ ആരംഭിച്ച ഷൂട്ടിംഗ് പതിനൊന്ന് മാസത്തിന് ശേഷമാണ് പൂർത്തിയാക്കിയത്. 2025 ൽ അഞ്ചാം സീസൺ പുറത്തിറങ്ങും. 2022-ൽ പുറത്തിറങ്ങിയ നാലാം സീസണിൽ നടന്ന സംഭവങ്ങൾക്ക് ഒരു വർഷത്തിന് ശേഷം നടക്കുന്ന സംഭവങ്ങളാണ് അടുത്ത സീസണിൽ വരാനിരിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ട്രേഞ്ചർ തിംഗ്സ് സീസൺ 5-ൻ്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Also Read:

Entertainment News
ചെക്കൻ വേറെ ലെവലാണ്!; തിയേറ്ററിൽ കൈയ്യടി നേടി ഹനുമാൻ കൈൻഡ്; മികച്ച പ്രതികരണങ്ങളുമായി 'റൈഫിൾ ക്ലബ്'

വിനോണ റൈഡർ, ഡേവിഡ് ഹാർബർ, ഫിൻ വുൾഫാർഡ്, മില്ലി ബോബി ബ്രൗൺ, ഗേറ്റൻ മറ്റരാസോ, കാലേബ് മക്ലാഫ്ലിൻ, നോഹ സ്‌നാപ്പ്, സാഡി സിങ്ക്, നതാലിയ ഡയർ, ചാർലി ഹീറ്റൺ, ജോ കീറി, മായ ഹോക്ക്, പ്രിയ ഫെർഗൂസൺ, ബ്രെറ്റ് ബ്യൂൺ ഗെൽമാൻ, ബോവർ ബ്യൂൺ ഗെൽമാൻ എന്നിവരാണ് സ്ട്രേഞ്ചർ തിംഗ്സ് സീസൺ 5 ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നത്.

Content Highlights: Stranger Things season 5 will release on 2025

To advertise here,contact us