'വെട്രി'മാരൻ മാജിക്ക് ആവർത്തിച്ചോ? വിടുതലൈ 2 ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

2023ല്‍ ഇറങ്ങിയ വിടുതലൈ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് വിടുതലൈ 2

വെട്രിമാരൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വിടുതലൈ 2. വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനത്തിൽ ഏഴ് കോടിയിലധികം രൂപയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 6.6 കോടിയാണ് നേടിയത് എന്ന് സാക്നിക് റിപ്പോർട്ട് ചെയ്യുന്നു.

2023ല്‍ ഇറങ്ങിയ വിടുതലൈ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് വിടുതലൈ 2. ആദ്യ ഭാഗത്തേതിന് സമാനമായി വയലൻസ് നിറഞ്ഞ പൊളിറ്റിക്കൽ ഡ്രാമയാണിത്. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു. ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്.

Also Read:

Entertainment News
ഉണ്ണി മുകുന്ദന് ഇത് ബെഞ്ച് 'മാർക്കോ'; 'അടിച്ചൊതുക്കി' കരിയർ ബെസ്റ്റ് ഓപ്പണിങ്ങുമായി നടൻ

ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്. ആർ വേൽരാജാണ് ഛായാഗ്രഹണം. ആർ രാമർ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവ്വഹിക്കുന്നു.

Content Highlights: Viduthalai 2 box office collection

To advertise here,contact us