ചളിയാകുമെന്നായിരുന്നു ഞാന്‍ പറഞ്ഞത്, ഈ ലുക്കിന്റെ ഫുള്‍ ക്രെഡിറ്റും സംവിധായകന്: സുരാജ് വെഞ്ഞാറമൂട്

'അണ്ണന്‍ തമ്പി'യാണ് ക്ലീന്‍ ഷേവ് ലുക്കില്‍ വന്ന അവസാന ചിത്രമെന്നും സുരാജ് പറഞ്ഞു

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ എക്‌സ്ട്രാ ഡീസന്റ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ വ്യത്യസ്തമായ ലുക്കിലായിരുന്നു സുരാജ് എത്തിയത്. ഈ ക്ലീന്‍ ഷേവ് തനിക്ക് ചേരില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നതെന്നും എന്നാല്‍ പിന്നീട് അങ്ങനെയല്ലെന്ന് ബോധ്യമായെന്നും സുരാജ് പറയുന്നു. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

'ഈ ലുക്ക് എനിക്ക് ഇഷ്ടമല്ലായിരുന്നു. ക്ലീന്‍ ഷേവ് ആണെന്ന് പറഞ്ഞപ്പോള്‍ അത് ചളിയാകുമെന്ന് ഞാന്‍ സംവിധായകന്‍ ആമിറിനോട് പറഞ്ഞു. വൃത്തികേടാകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ആമിര്‍ എനിക്ക് ആ ലുക്ക് എങ്ങനെയാകുമെന്ന് ഡിസൈന്‍ ചെയ്ത് കാണിച്ചുതന്നു. പിന്നെ ക്ലീന്‍ ഷേവ് ചെയ്ത് കണ്ണടയടക്കം വെച്ചപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. അതിന്റെ ഫുള്‍ ക്രെഡിറ്റും സംവിധായകനാണ്,' സുരാജ് പറഞ്ഞു.

അണ്ണന്‍ തമ്പിയാണ് ക്ലീന്‍ ഷേവ് ലുക്കില്‍ വന്ന അവസാന ചിത്രമെന്നും സുരാജ് പറഞ്ഞു. എക്‌സ്ട്രാ ഡീസന്റ് സെറ്റിലേക്ക് ആദ്യമായി വന്ന സമയത്ത് സുരാജിനെ കണ്ട് ഞെട്ടിപ്പോയെന്ന് നടന്‍ ശ്യാം മോഹനും അഭിമുഖത്തില്‍ പറഞ്ഞു.

സുരാജിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്ന് എന്ന നിലയ്ക്കാണ് സിനിമ കണ്ടിറങ്ങയവര്‍ ഇഡിയെ വിശേഷിപ്പിക്കുന്നത്. സാധാ ചിരിപ്പടം എന്നതിനപ്പുറം ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നു എന്നാണ് ചിത്രത്തെ കുറിച്ച് ഏവരും പങ്കുവെക്കുന്ന അഭിപ്രായം. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്.

Also Read:

International
ബ്രസീലിൽ ചെറുവിമാനം തകർന്നുവീണ് അപകടം; ഒരു കുടുംബത്തിലെ 10 പേർ മരിച്ചു

വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത്, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. പ്രമുഖ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ഇ ഡി നിര്‍മ്മിക്കുന്നത്.

ഇ ഡി-എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. കോ പ്രൊഡ്യൂസര്‍ : ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോന്‍, എഡിറ്റര്‍ : ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് : അരവിന്ദ് വിശ്വനാഥന്‍, എക്സികുട്ടിവ് പ്രൊഡ്യൂസര്‍ : നവീന്‍ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് : സുഹൈല്‍.എം, ലിറിക്‌സ് : വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു.

Also Read:

Entertainment News
അടിമുടി ഹ്യൂമറുണ്ട്… വെറും ഹ്യൂമറല്ല ഡാർക്ക് ഹ്യൂമർ; ചിരി വിതറി ഇഡി

അഡ്മിനിസ്ട്രേഷന്‍&ഡിസ്ട്രിബൂഷന്‍ ഹെഡ് : ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് : അഖില്‍ യെശോധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗിരീഷ് കൊടുങ്ങല്ലൂര്‍,സൗണ്ട് ഡിസൈന്‍ : വിക്കി, കാസ്റ്റിംഗ് ഡയറക്ടര്‍: നവാസ് ഒമര്‍, സ്റ്റില്‍സ്: സെറീന്‍ ബാബു, ടൈറ്റില്‍ & പോസ്റ്റേര്‍സ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷന്‍: മാജിക് ഫ്രെയിംസ് റിലീസ്, മാര്‍ക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ പി ആര്‍ : ആഷിഫ് അലി, മാര്‍ട്ടിന്‍ ജോര്‍ജ് ,അഡ്വെര്‍ടൈസ്‌മെന്റ് : ബ്രിങ്ഫോര്‍ത്ത്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Content Highlights: Suraj Venjaramoodu about the new style and look in Extra Decent movie

To advertise here,contact us