നമ്പർ വൺ സ്ഥാനം വിട്ടുകൊടുക്കാതെ ദളപതി, തൊട്ടുപിന്നിൽ ശിവകാർത്തികേയൻ; ലിസ്റ്റിൽ ഇടം പിടിച്ച് മഞ്ഞുമ്മൽ ബോയ്സ്

63.5 കോടി സ്വന്തമാക്കി ഒരു മലയാള സിനിമ തമിഴ്നാട്ടിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ 'മഞ്ഞുമ്മൽ ബോയ്സ്' സ്വന്തമാക്കി

തമിഴ്നാട്ടിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ട്രാക്കിംഗ് വെബ്സൈറ്റ് ആയ സിനിട്രാക്ക്. ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുള്ള സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ദളപതി വിജയ് ചിത്രമായ ദി ഗോട്ട് ആണ് ലിസ്റ്റിൽ ഒന്നാമത്. രജനികാന്ത് ചിത്രമായ വേട്ടയ്യനെ പിന്നിലാക്കി ശിവകാർത്തികേയൻ ചിത്രമായ അമരൻ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചു.

Also Read:

Entertainment News
ഗുഹയിൽ പോയോ ഇല്ലയോ എന്ന് മമ്മൂക്കയോട് തന്നെ ചോദിക്കേണ്ടി വരും; റൈഫിൾ ക്ലബിലെ 'മൃഗയ' ഡയലോഗിൽ ദിലീഷ് പോത്തൻ

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദി ഗോട്ട് തമിഴ്നാട്ടിൽ നിന്നും നേടിയത് 219 കോടിയാണ്. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമക്ക് ലഭിച്ചതെങ്കിലും കളക്ഷനെ അത് ഒരുതരത്തിലും ബാധിച്ചിരുന്നില്ല. 455 കോടിയാണ് ലോകമെമ്പാടും നിന്നുള്ള ചിത്രത്തിന്റെ കളക്ഷൻ. വിജയ് നായകനായും വില്ലനായും ഇരട്ട വേഷത്തിലെത്തിയ ചിത്രം നിർമിച്ചത് എജിഎസ് എൻ്റർടൈൻമെൻ്റ് ആയിരുന്നു. ആദ്യ ദിവസം 31 കോടി രൂപയാണ് സിനിമ നേടിയത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറി. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. അമരൻ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ. 161 കോടിയാണ് സിനിമയുടെ തമിഴ്നാട് കളക്ഷൻ. 300 കോടിക്ക് മുകളിൽ ആഗോള ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയ ചിത്രം ഇപ്പോൾ തിയേറ്ററിൽ 50 ദിവസം തികച്ചിരിക്കുകയാണ്.

The #CinetrakTop10 Tamil Nadu Grossers of 2024 are here, led by The GOAT & followed by Amaran. Pushparaj found a spot inside 'Top 5' while Boys from Manjummel at 7!1. #TheGOAT ₹219 cr2. #Amaran ₹161 cr3. #Vettaiyan ₹95.5 cr4. #Raayan ₹80.25 cr5. #Pushpa2 ₹70.5 cr (17… pic.twitter.com/mwIRNSwER4

രജനികാന്ത് വേട്ടയ്യൻ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും 95.5 കോടി തമിഴ്നാട്ടിൽ നിന്ന് നേടി. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിൽ നിന്ന് 16 കോടിയോളം നേടാനായി. ഫഹദ് ഫാസിൽ, റിതിക സിംഗ്, ദുഷാര വിജയൻ, റാണാ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ധനുഷ് ചിത്രമായ രായനാണ് നാലാം സ്ഥാനത്ത്. 80.25 കോടിയാണ് രായന്റെ തമിഴ്നാട് കളക്ഷൻ. വിജയകരമായി പ്രദർശനം തുടരുന്ന അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ആണ് തമിഴ്‌നാട്ടിൽ അഞ്ചാം സ്ഥാനത്തുള്ള സിനിമ 70.5 കോടിയാണ് സിനിമ ഇതുവരെ നേടിയത്. മലയാള സിനിമയായ മഞ്ഞുമ്മൽ ബോയ്സ് ലിസ്റ്റിൽ ഏഴാം സ്ഥാനത്തുണ്ട്. 63.5 കോടി നേടി ഒരു മലയാള സിനിമ തമിഴ്നാട്ടിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി. ചിദംബരം സംവിധാനം ചെയ്ത ചിത്രം 200 കോടിക്കും മുകളിലാണ് ബോക്സ് ഓഫീസിൽ നിന്നും വാരിയത്.

Content Highlights: Vijay film The GOAT tops the most collecting film from TN followed by Amaran

To advertise here,contact us