വീണ്ടും ഒരു നോളൻ വിസ്മയത്തിനായി കാത്തിരിക്കാം, പുതിയ ചിത്രം ഒരുങ്ങുന്നത് പുത്തൻ ഐമാക്സ് ഫിലിം ടെക്നോളജിയിൽ

2026 ജൂലൈ 17-ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യാനാണ് നോളന്‍ പദ്ധതിയിടുന്നത്

തന്‍റെ ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ഓരോ നോളൻ സിനിമയ്ക്കും വലിയ ആരാധകരാണുള്ളത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവർ ഏറെയാണ്. 'ഓപ്പൺഹൈമർ' എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.

Also Read:

Entertainment News
ഡോക്ടർ സണ്ണിയും വിശാൽ കൃഷ്ണമൂർത്തിയും എത്തി, ഇനി അയാളുടെ ഊഴം; റീ റിലീസിന് തയ്യാറെടുത്ത് മറ്റൊരു മോഹൻലാൽ ചിത്രം

ഗ്രീക്ക് മഹാകവി ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ തന്റെ അടുത്ത സിനിമയെടുക്കുന്നത്. സിനിമയുടെ നിർമാതാക്കളായ യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഏറ്റവും പുതിയ ഐമാക്സ് ടെക്നോളജി ഉപയോഗിച്ചാണ് സിനിമ ചിത്രീകരിക്കാനൊരുങ്ങുന്നത് എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. 24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി. ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്‍റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്‍റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്.

Christopher Nolan’s next film ‘The Odyssey’ is a mythic action epic shot across the world using brand new IMAX film technology. The film brings Homer’s foundational saga to IMAX film screens for the first time and opens in theaters everywhere on July 17, 2026.

2026 ജൂലൈ 17-ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യാനാണ് നോളന്‍ പദ്ധതിയിടുന്നത്. ലോക സിനിമയില്‍ നിരവധി തവണ സിനിമകളും സീരിസുകളുമായി ദി ഒഡീസി എത്തിയിട്ടുണ്ട്. യൂണിവേഴ്സല്‍ പിക്ചേര്‍സുമായി ചേര്‍ന്ന് നോളന്‍റെ രണ്ടാമത്തെ ചിത്രം ആയിരിക്കും ദി ഒഡീസി. 'ഓപ്പൺഹൈമർ' എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ആദ്യം പിറന്നത്. ആറ്റം ബോംബിന്‍റെ പിതാവ് എന്ന് അറിയിപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ ജീവിതം അവതരിപ്പിച്ച ചലച്ചിത്രം വന്‍ ബോക്സോഫീസ് വിജയം നേടിയിരുന്നു. ഒപ്പം തന്നെ നോളന് സംവിധാനത്തിനുള്ള ആദ്യ ഓസ്‌കർ പുരസ്കാരവും നേടികൊടുത്തിരുന്നു.

Content Highlights: christopher nolans next film titled the odyssey an adaptation of homers epic

To advertise here,contact us