കാത്തിരിപ്പുകൾ വെറുതെയാവില്ല, ക്ലാസിക്ക് ക്രിമിനൽ തിരിച്ചുവരുന്നു; 'ദൃശ്യം 3' സ്ഥിരീകരിച്ച് മോഹൻലാൽ

മലയാളത്തിലെ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു 'ദൃശ്യം

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പല സമയങ്ങളിലായി ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ സംവിധായകനായ ജീത്തു ജോസഫ് അതിനെയെല്ലാം നിഷേധിച്ചിരുന്നു. ഇപ്പോഴിതാ ദൃശ്യം മൂന്നാം ഭാഗത്തിനെപ്പറ്റിയുള്ള അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

'ഒന്നാം ഭാഗത്തിനും ആറ് വർഷത്തിന് ശേഷം ഞങ്ങൾ ദൃശ്യം 2 പ്ലാൻ ചെയ്തപ്പോൾ കോവിഡ് വന്നു. എന്നാൽ ആ കോവിഡും ദൃശ്യം രണ്ടാം ഭാഗവും മലയാള സിനിമക്ക് തുറന്ന് നൽകിയത് വലിയ വാതിലുകളാണ്. കാരണം ലോകത്താകമാനമുള്ള പ്രേക്ഷകർ ദൃശ്യം കണ്ടു. ലൂസിഫറിനായി ഞാൻ ഗുജറാത്തിൽ പോയപ്പോൾ ഫ്ലൈറ്റിൽ വെച്ച് മോഹൻലാൽ അല്ലേ, ദൃശ്യം എന്നൊക്കെ ഗുജറാത്തികൾ എന്നോട് വന്നു സംസാരിച്ചു. ദൃശ്യം 2 കണ്ടതിന് ശേഷം നിരവധി പേരാണ് മലയാളം സിനിമകൾ കാണാൻ ആരംഭിച്ചത്. മലയാളത്തിനെ പാൻ ഇന്ത്യനാക്കിയ പടമാണ് ദൃശ്യം. ഇപ്പോൾ ഞങ്ങൾ ദൃശ്യം 3 ചെയ്യാനുള്ള ശ്രമത്തിലാണ്', മോഹൻലാൽ പറഞ്ഞു. ബറോസിന്റെ തമിഴ് വേർഷന്റെ റിലീസിന്റെ ഭാഗമായി ഗലാട്ടക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മനസുതുറന്നത്‌.

Also Read:

Entertainment News
ഒരുപാട് സിനിമകൾ ചെയ്യാൻ പ്രണവിന് താല്പര്യമില്ല, അവർ അവരുടെ രീതിയിൽ ജീവിതം ആസ്വദിക്കട്ടെ; മോഹൻലാൽ

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Also Read:

Entertainment News
സലാറിലെ ആ സീനിന് പിന്നിൽ കൃത്യമായ കാരണമുണ്ട്, അതറിയാൻ രണ്ടാം ഭാഗം വരെ കാത്തിരിക്കണം; പ്രശാന്ത് നീൽ

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

Content Highlights: drishyam 3 is in pipeline confirms Mohanlal

To advertise here,contact us