സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് ചരിത്രം സൃഷ്‌ടിക്കും: മോഹൻലാൽ

'ഒരുപാട് സിനിമകൾ ചെയ്യമെന്ന ആഗ്രഹം ഒന്നും പൃഥ്വിയ്ക്കില്ല. ലൂസിഫറിന് ശേഷം അദ്ദേഹത്തിന് ഒരുപാട് ഓഫറുകൾ ഇതര ഭാഷകളിൽ നിന്നെല്ലാം വന്നിരുന്നു'

മോഹൻലാലിൻറെ ആദ്യ സംവിധാനമായ ബറോസ് തിയേറ്ററിൽ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍റെ ഭാഗമായി നടന്ന എല്ലാ അഭിമുഖത്തിലും മോഹൻലാലിനെ വിടാതെ പിന്തുടർന്ന ചോദ്യമായിരുന്നു പൃഥ്വിരാജിനൊപ്പമുള്ള ബന്ധവും എമ്പുരാൻ ചിത്രത്തിന്റ വിശേഷവും. പ്രിഥ്വിക്കൊപ്പം മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചെന്നും ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് സിനിമയിൽ ചരിത്രം സൃഷ്ടിക്കുമെന്നും മോഹൻലാൽ പറഞ്ഞു. നടി സുഹാസിനിക്കൊപ്പമുള്ള അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

'സിനിമയെക്കുറിച്ചെല്ലാം പൃഥ്വിരാജിനറിയാം. ഒരു നടനെ എങ്ങനെ ഉപയോഗിക്കണം, കൃത്യമായിട്ടുള്ള ആളുകളെ തിരഞ്ഞെടുക്കുന്നത്, ലെൻസിങ് എന്നിവയെക്കുറിച്ചെല്ലാം അയാൾക്കറിയാം. ഞാൻ അദ്ദേഹത്തിനൊപ്പം മൂന്നു സിനിമകൾ ചെയ്തു. ആദ്യത്തേത് ലൂസിഫർ, പിന്നീട് ബ്രോ ഡാഡി, ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ ചെയ്തു.

"PRITHVI WILL CREATE HISTORY AS A DIRECTOR !!!!!🦉" - Mohanlal 27.03.2025, MASTER is coming with his third !!! 💥❤️‍🔥#PrithvirajSukumaran #Mohanlal #Empuraan #L2E pic.twitter.com/yVGWFnpF5R

ഒരുപാട് സിനിമകൾ ചെയ്യമെന്ന ആഗ്രഹം ഒന്നും പൃഥ്വിയ്ക്കില്ല. ലൂസിഫറിന് ശേഷം അദ്ദേഹത്തിന് ഒരുപാട് ഓഫറുകൾ ഇതര ഭാഷകളിൽ നിന്നെല്ലാം വന്നിരുന്നു. അദ്ദേഹം സ്വീകരിച്ചില്ല. ഒരു നടനെ ഉപയോഗിക്കാൻ പൃഥ്വിരാജിന് നന്നായി അറിയാം. എല്ലാ ഡയറക്ടർമാര്‍ക്കും ഈ കഴിവുണ്ടെങ്കിലും പൃഥ്വിയ്ക്ക് കുറച്ചധികം ഉണ്ട്. ഇപ്പോൾ ഒരു ഷോട്ട് എടുക്കുമ്പോൾ അത് എന്തിനാണ് എന്ന് ചോദിച്ചാൽ കൃത്യമായുള്ള കാരണം പൃഥ്വി പറഞ്ഞു തരും. എല്ലാവർക്കും അത് സാധിക്കണം എന്നില്ല. അദ്ദേഹം നല്ലൊരു നടനും ഡയറക്ടറുമാണ്. ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് സിനിമയിൽ ചരിത്രം സൃഷ്‌ടിക്കും എന്നാണ് പ്രതീഷിക്കുന്നത്', മോഹൻലാൽ പറഞ്ഞു.

Also Read:

Entertainment News
കമൽ ഹാസനൊപ്പം സിനിമ ചെയ്തിട്ടുണ്ട്, രജിനിക്കൊപ്പം ചാൻസ് വന്നപ്പോൾ സന്തോഷത്തോടെ സ്വീകരിച്ചു; മോഹൻലാൽ

അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ക്രിസ്തുമസിന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: mohanlal about Prithviraj and empuraan movie

To advertise here,contact us