വീണ്ടും ബോക്സ് ഓഫീസ് 'തൂഫാനാ'ക്കുമോ സണ്ണി ഡിയോൾ?; വമ്പൻ പ്രതീക്ഷകളുമായി 'ബോർഡർ 2' ചിത്രീകരണം ആരംഭിച്ചു

ആദ്യ ഭാഗം റിലീസായി 27 വർഷങ്ങൾക്ക് ശേഷമാണ് സിനിമക്കൊരു രണ്ടാം ഭാഗമുണ്ടാകുന്നത്

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നാണ് സണ്ണി ഡിയോൾ നായകനായി എത്തിയ ബോർഡർ. ഇന്ത്യ- പാക് യുദ്ധത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവെച്ച സിനിമക്ക് അണിയറപ്രവർത്തകർ ഒരു രണ്ടാം ഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

Also Read:

Entertainment News
'ബ്രഹ്‌മാണ്ഡം' കുറച്ച് കൂടിപ്പോയോ? ഗെയിം ചേഞ്ചറിലെ പാട്ടുകള്‍ക്ക് മാത്രം ഷങ്കര്‍ ചെലവിട്ടത് 100 കോടിയോളം!

സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സിനിമാ സെറ്റില്‍ നിന്നുള്ള ആദ്യ രംഗത്തിന്‍റെ ക്ലാപ്പ് ബോര്‍ഡ് അടക്കം അണിയറപ്രവർത്തകർ പങ്കുവെച്ചു. ആദ്യം ഭാഗം പോലെ നിരവധി താരങ്ങളുമായി വമ്പൻ ബഡ്ജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. 2026 ജനുവരി 23 ന് ചിത്രം തിയേറ്ററിലെത്തും. ആദ്യ ഭാഗത്തിലെ കഥാപാത്രത്തെ വീണ്ടും സണ്ണി ഡിയോൾ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം നിരവധി പുതിയ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. വരുൺ ധവാൻ, ദിൽജിത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരാണ് സിനിമയിലെ പുതിയ അഭിനേതാക്കൾ.

SUNNY DEOL - VARUN DHAWAN - DILJIT DOSANJH - AHAN SHETTY: 'BORDER 2' FILMING BEGINS… 23 JAN 2026 [*REPUBLIC DAY* WEEKEND] RELEASE... #Border2 - #India's biggest war film - commences shoot today [24 Dec 2024].Starring #SunnyDeol, #VarunDhawan, #DiljitDosanjh and #AhanShetty,… pic.twitter.com/i7UPuGGKv8

അനുരാഗ് സിംഗ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഭൂഷൺ കുമാറിന്‍റെ ടി സീരിസും, ജെ.പി. ദത്ത, നിധി ദത്ത എന്നിവരുടെ ജെപി ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആദ്യ ഭാഗം റിലീസായി 27 വർഷങ്ങൾക്ക് ശേഷമാണ് സിനിമക്കൊരു രണ്ടാം ഭാഗമുണ്ടാകുന്നത്. ഒരു കൾട്ട് ക്ലാസ്സിക് സിനിമയുടെ രണ്ടാം ഭാഗമായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ബോർഡർ 2 വിനായി കാത്തിരിക്കുന്നത്. സണ്ണി ഡിയോൾ നായകനായി എത്തിയ ഗദ്ദർ 2 വലിയ വിജയമായത് പോലെ ഈ സിനിമയും ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

Content Highlights: Sunny deol film Border 2 starts filming

To advertise here,contact us