ബോളിവുഡിലേക്കുള്ള ഫഹദിന്റെ എൻട്രി ഉറപ്പിക്കാമോ? സിനിമ ഉണ്ടാകും, എന്നാണെന്ന് ചോദിക്കരുതെന്ന് ഇംതിയാസ് അലി

'ഫഹദുമായി ഒരു സിനിമ ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ഞാനത് സംവിധാനം ചെയ്യില്ലെന്ന് വരാം. പക്ഷേ ഫഹദും ഞാനും തമ്മിലുള്ള സിനിമ തീര്‍ച്ചയായും ഉണ്ടാകും.'

ബോളിവുഡിലേക്ക് ഫഹദ് ഫാസിൽ അരങ്ങേറുന്നു എന്ന അഭ്യൂഹങ്ങൾ അടുത്തിടെയായി വ്യാപകമായി ചർച്ചചെയ്യപ്പെട്ടിരുന്നു. ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളായ ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും ഫഹദിന്റെ അരങ്ങേറ്റമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായകൻ. ഫഹദിനെ നായകനാക്കി താന്‍ സിനിമയൊരുക്കുന്നു എന്ന അഭ്യൂഹങ്ങൾ താനും കേട്ടിരുന്നുവെന്നും ഫഹദുമായി വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണെന്നും ഇംതിയാസ് അലി പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ സംഘടിപ്പിച്ച റൗണ്ട് ടേബിളിലാണ് സംവിധായകന്റെ പ്രതികരണം.

'ഫഹദിനെ നായകാനക്കി ഞാന്‍ സിനിമ ചെയ്യുന്നുവെന്ന അഭ്യൂഹങ്ങൾ കേട്ടിരുന്നു. അദ്ദേഹവുമായി വര്‍ക്ക് ചെയ്യാന്‍ എനിക്കിഷ്ടമാണ്. പക്ഷേ ആ സിനിമയെപ്പറ്റി പലരും ചോദിക്കുമ്പോള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. ഇപ്പോള്‍ എല്ലാവരും ചുറ്റിവളഞ്ഞതുകൊണ്ട് മറുപടി പറയാം. ഫഹദുമായി ഒരു സിനിമ ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ഞാനത് സംവിധാനം ചെയ്യില്ലെന്ന് വരാം. പക്ഷേ ഫഹദും ഞാനും തമ്മിലുള്ള സിനിമ തീര്‍ച്ചയായും ഉണ്ടാകും. അത് എന്തായാലും അടുത്ത സിനിമയാകില്ല,’ ഇംതിയാസ് അലി പറഞ്ഞു.

Also Read:

Entertainment News
ഫേസ് ബുക്കിൽ കമന്റിട്ടു, പിന്നാലെ അനുരാഗ് കശ്യപ് റൈഫിൾ ക്ലബ്ബിലേക്ക്; ആഷിഖ് അബു

ജബ് വീ മെറ്റ്, റോക്ക്‌സ്റ്റാര്‍, ലവ് ആജ് കല്‍, ഹൈവേ, തമാശ, അമര്‍ സിങ് ചംകീല തുടങ്ങിയ മികച്ച ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ സംവിധായകനാണ് ഇംതിയാസ് അലി. അതേസമയം, കേരളത്തിന് പുറത്ത് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന മലയാളനടനാണ് ഫഹദ് ഫാസില്‍. അന്യഭാഷയില്‍ നായകവേഷം ചെയ്യാതെ തന്നെ പാന്‍ ഇന്ത്യന്‍ സെന്‍സേഷനാകാന്‍ ജോജി പോലുള്ള ഒടിടി റിലീസുകളിലൂടെ ഫഹദിന് സാധിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ ആവേശവും ഒടിടി റിലീസിന് ശേഷം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

Content Highlights: Director Imtiaz Ali confirmed that a film with Fahadh Faasil

To advertise here,contact us