ചെസ് ചാംപ്യൻ ഗുകേഷിന് ശിവകാർത്തികേയന്റെ സമ്മാനം, വൈറലായി ചിത്രങ്ങൾ

ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലായിരിക്കുകയാണ്.

ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം ഡി ​ഗുകേഷിനെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. സമ്മാനമായി ​ഗുകേഷിന് വാച്ച് നൽകി. ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലായിരിക്കുകയാണ്. ലോക ചെസ് ചാമ്പ്യനായ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററാണ് ഗുകേഷ് ദൊമ്മരാജു. ​

റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഗാരി കാസ്പറോവിൻ്റെ 1985-ലെ റെക്കോർഡ് മറികടന്നാണ് ആന്ധ്രാ കൗമാരക്കാരൻ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന വിജയം സ്വന്തമാക്കിയത്. 18-ാം വയസിലാണ് ​ഗുകേഷ് ചരിത്രത്തിന്റെ ഭാ​ഗമായത്. 2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കുന്നത്.

#Sivakarthikeyan met with the World chess Champion Gukesh and Gifted him a Watch..❣️🤝 pic.twitter.com/Hb2BdAglM0

#Sivakarthikeyan with the chess champion Gukesh♥️♥️ pic.twitter.com/3pqZv6rNIn

അതേസമയം, അമരൻ എന്ന ചിത്രമാണ് ശിവകാർത്തികേയന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയത്. മികച്ച വിജയമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ ലഭിച്ചത്. സുധാ കൊങ്കരയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ശിവകാർത്തികേയൻ ഇപ്പോൾ. എസ്‌കെ 25 എന്നാണ് ചിത്രത്തിന് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. ശിവകാർത്തികേയന് പുറമേ ജയം രവിയും, അഥർവയുമാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയം രവി വില്ലനായാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Sivakarthikeyan met chess champion Gukesh and presented the prize

To advertise here,contact us