ചലച്ചിത്രമേളകൾ കീഴടക്കി ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് ഡേറ്റ് പ്രഖ്യാപിച്ച് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'

തിയേറ്ററിൽ നിന്ന് ലഭിച്ചത് പോലെ മികച്ച അഭിപ്രായങ്ങൾ സിനിമക്ക് ഒടിടിയിലും ലഭിക്കുമെന്നാണ് പ്രതീക്ഷകൾ

അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച ചിത്രമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണിത്. നിരവധി ഫിലിം ഫെസ്റ്റിവെലുകളിൽ അടക്കം പ്രദർശിപ്പിച്ച സിനിമക്ക് മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസ് ഡേറ്റിനെപ്പറ്റിയുള്ള അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്.

Also Read:

Entertainment News
ബോളിവുഡ് ഇപ്പോൾ 1000 കോടി സിനിമകളുടെ പിന്നാലെയാണ്, അവരെന്നെ ശത്രു ആയിട്ടാണ് കാണുന്നത്; അനുരാഗ് കശ്യപ്

ജനുവരി മൂന്ന് മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. തിയേറ്ററിൽ നിന്ന് ലഭിച്ചത് പോലെ മികച്ച അഭിപ്രായങ്ങൾ സിനിമക്ക് ഒടിടിയിലും ലഭിക്കുമെന്നാണ് പ്രതീക്ഷകൾ. 29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Festival de Cannes Grand Prix Winner 2024 & with 2 Golden Globe Nominations - Payal Kapadia’s masterpiece – All We Imagine As Light will stream on #DisneyPlusHotstar on Jan 3. A Movie that you can’t miss!#AllWeImagineAsLight pic.twitter.com/jaJWNaU2IW

ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്. ഇന്ത്യയിൽ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്തത്. അതേസമയം, ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് നേടിയിട്ടുണ്ട്. മികച്ച സംവിധാനം (പായല്‍ കപാഡിയ), മികച്ച ഇംഗ്ലീഷിതരഭാഷാ ചിത്രം എന്നിവയാണ് നോമിനേഷനുകൾ.

Content Highlights: All we imagine as light streaming from january 3 on hotstar

To advertise here,contact us