ബോളിവുഡ് ഇപ്പോൾ 1000 കോടി സിനിമകളുടെ പിന്നാലെയാണ്, അവരെന്നെ ശത്രു ആയിട്ടാണ് കാണുന്നത്; അനുരാഗ് കശ്യപ്

"ഞാൻ ചെയ്ത വർക്കുകളുടെ പേരിൽ എനിക്ക് ഒരുപാട് സ്നേഹം കിട്ടിയിട്ടുള്ള സ്ഥലങ്ങളാണ് കേരളവും തമിഴ്‌നാടും ആന്ധ്രയുമെല്ലാം"

റൈഫിൾ ക്ലബ് പോലെയുള്ള സിനിമകൾ സൃഷ്ടിക്കാനുള്ള ധൈര്യം ബോളിവുഡിനില്ലെന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. 1000 കോടി കളക്ട് ചെയ്യുന്ന സിനിമകൾ സൃഷ്ടിക്കുന്നതിലാണ് അവർക്ക് ശ്രദ്ധ. ബോക്സ് ഓഫീസ് കളക്ഷനിലാണ് അവർക്ക് അഭിനിവേശമുള്ളത്. നല്ല സിനിമകൾ ഉണ്ടാക്കാനും അവർ തന്നെ സമ്മതിക്കില്ലെന്നും അനുരാഗ് പറഞ്ഞു. സൗത്ത് ഇന്ത്യയിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ആലോചിച്ചുപോയെന്നും ഹിന്ദിയിൽ തന്നെ ശത്രുവിനെപ്പോലെയാണ് കാണുന്നതെന്നും ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.

'മലയാളം സിനിമ അതിന്റെ പീക്കിലാണ്. ഏറ്റവും മികച്ച സിനിമകളാണ് അവർ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. മികച്ച വർക്കുകളിൽ ഭാഗമാകാൻ എനിക്ക് ആഗ്രഹമുണ്ട്. ബോളിവുഡിൽ എല്ലാം ഫോർമുലകളായി മാറിക്കൊണ്ടിരിക്കുകയാണ്. നല്ല സിനിമകൾ ഉണ്ടാക്കാനും അവർ എന്നെ സമ്മതിക്കില്ല. റെഫെറെൻസുകൾ ഉണ്ടോ എന്ന നിലയിലാണ് അവർ സിനിമയെ നോക്കിക്കാണുന്നത്. മറ്റൊരു ബ്ലോക്ക് ബസ്റ്റർ പോലെയാണ് ഞാൻ സിനിമ ചെയ്യാൻ പോകുന്നത് എന്ന് പറഞ്ഞാൽ അവർ അതിനെ വലുതായി കാണും'.

Also Read:

Entertainment News
'കേരള സ്റ്റോറി' ശാലിനി ഉണ്ണികൃഷ്ണനേക്കാൾ നന്നായി മലയാളം സംസാരിച്ചു'; അനുരാഗ് കശ്യപിന് പ്രശംസ

'ഞാൻ ചെയ്ത വർക്കുകളുടെ പേരിൽ എനിക്ക് ഒരുപാട് സ്നേഹം കിട്ടിയിട്ടുള്ള സ്ഥലങ്ങളാണ് കേരളവും തമിഴ്‌നാടും ആന്ധ്രയുമെല്ലാം. പ്രേക്ഷകരിൽ നിന്നും ഫിലിം മേക്കേഴ്‌സിൽ നിന്നും ഫിലിം മേക്കിങ് കമ്മ്യൂണിറ്റിയിൽ നിന്നും ഒരുപാട് സ്നേഹവും ആദരവും അവിടെ നിന്ന് ലഭിക്കുന്നുണ്ട്. ഹിന്ദിയിൽ അവർ എന്നെ ശത്രുവിനെ പോലെയാണ് കാണുന്നത്. ഞാൻ IFFK യിൽ പങ്കെടുത്തിട്ടുണ്ട്. എന്റെ സംസാരം കേൾക്കാൻ വേണ്ടി അത്രയും വലിയ ക്യൂ ഞാൻ ആദ്യമായാണ് കാണുന്നത്. സൗത്ത് ഇന്ത്യയിലെ പരിപാടികളിലാണ് ഞാൻ ഇപ്പോൾ കൂടുതലും പങ്കെടുക്കുന്നത്. അതിൽ എനിക്ക് സന്തോഷമുണ്ട്. ഹിന്ദി സിനിമയിൽ നിന്ന് ഞാൻ ഏറെക്കുറെ വിട്ടുപോന്നിട്ടുണ്ട്. കൂടുതലും സൗത്തിലാണുള്ളത്. ഞാൻ എന്റേതായ ഒരു കൂട്ടത്തിൽ എത്തിപ്പെട്ടതുപോലെയാണ് തോന്നുന്നത്', അനുരാഗ് കശ്യപ് പറഞ്ഞു.

Also Read:

Entertainment News
മെയ്യഴകനിൽ നിന്ന് സീനുകൾ വെട്ടിമാറ്റിയതിൽ കുറ്റബോധമുണ്ട്, പ്രധാനപ്പെട്ട രംഗമായിരുന്നു അത്; പ്രേംകുമാർ

ദയാനന്ദ് ബാരെ എന്ന കഥാപാത്രമായാണ് അനുരാഗ് കശ്യപ് റെെഫിള്‍ ക്ലബിലെത്തുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. സംവിധാന മികവും മേക്കിങുമെല്ലാം ഒന്നിനൊന്ന് മികച്ചതാണ് എന്നാണ് അഭിപ്രായം. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, ഹനുമാന്‍ കൈന്‍ഡ്, വിജയരാഘവൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Also Read:

Entertainment News
വരുണിന്റെ സൂപ്പർസ്റ്റാർ സ്വപ്നം പൊലിഞ്ഞു, എതിരാളികളായി പുഷ്പയും മുഫാസയും; ബോക്സ് ഓഫീസിൽ തകർന്ന് ബേബി ജോൺ

ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.

Content Highlights: Anurag kashyap talks about difference between mollywood and bollywood

To advertise here,contact us