വരുണിന്റെ സൂപ്പർസ്റ്റാർ സ്വപ്നം പൊലിഞ്ഞു, എതിരാളികളായി പുഷ്പയും മുഫാസയും; ബോക്സ് ഓഫീസിൽ തകർന്ന് ബേബി ജോൺ

വലിയ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ സിനിമക്ക് അടിപതറുന്ന കാഴ്ചയാണ് ഇപ്പോൾ ഉണ്ടാകുന്നത്

വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബേബി ജോൺ'. അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ. വലിയ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ സിനിമക്ക് അടിപതറുന്ന കാഴ്ചയാണ് ഇപ്പോൾ ഉണ്ടാകുന്നത്. ആദ്യ രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ പ്രതീക്ഷിച്ച കളക്ഷൻ സിനിമക്ക് നേടാൻ സാധിക്കുന്നില്ല. രണ്ടാം ദിവസമായ ഇന്നലെ വെറും 5.13 കോടി മാത്രമാണ് സിനിമക്ക് നേടാനായത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

#BabyJohn heading towards an all time disaster. Day 1 - 11 crores nett. Day 2 - 3.90 crores nett. BREAKEVEN - 75 crores nett.

ആദ്യ ദിനം 11.25 കോടിയാണ് ബേബി ജോൺ ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. എന്നാൽ രണ്ടാം ദിനമായപ്പോഴേക്കും ഇത് കുറഞ്ഞു. ഇതോടെ സിനിമയുടെ രണ്ട് ദിവസത്തെ ആഗോള കളക്ഷൻ 16.38 കോടിയായി. എന്നാൽ ബേബി ജോണിന് ബോക്സ് ഓഫീസിൽ ഹിറ്റാകണമെങ്കിൽ തിയേറ്ററിൽ നിന്ന് 75 കോടി നേടണം. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. തമിഴ് വേർഷനായ തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോണെന്നും ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ലെന്നുമാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ദളപതിയുടെ സ്വാഗിനും സ്റ്റൈലിനുമൊപ്പം എത്താൻ വരുണിനെക്കൊണ്ട് കഴിയുന്നില്ലെന്നും ചിത്രത്തിന്റെ ദൈർഘ്യം വളരെ കൂടുതലാണെന്നുമാണ് പ്രതികരണങ്ങൾ. അതേസമയം സിനിമയുടെ പശ്ചാത്തലസംഗീതത്തിനും സൽമാൻ ഖാന്റെ കാമിയോയ്ക്കും നല്ല അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്.

#BabyJohn makes ₹5.13 Cr Nett India on a non-holiday day on its day 2. Day 1: 11.25 cr NettDay 2: 5.13 cr NettTotal India Nett : ₹16.38 Cr pic.twitter.com/e0kFzYp4NF

അല്ലു അർജുൻ ചിത്രം പുഷ്പ 2, ഹോളിവുഡ് ചിത്രം മുഫാസ എന്നിവയിൽ നിന്ന് ബേബി ജോണിന് മത്സരവുമുണ്ട്. ഡിസംബർ ആദ്യവാരം പുറത്തിറങ്ങിയ പുഷ്പ 2 ന്റെ ഹിന്ദി പതിപ്പ് ക്രിസ്മസ് ദിനത്തിൽ 15 കോടി രൂപയാണ് നേടിയിരിക്കുന്നത്. മുഫാസയാകട്ടെ 14.25 കോടിയും നേടി. ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Varun Dhawan's Baby John crashes at box office on second day

To advertise here,contact us