അച്ഛന് വലിയൊരു പണി വരുന്നുണ്ട്, നല്ല മുട്ടൻ പണി; പ്രതീക്ഷ നൽകി 'എന്ന് സ്വന്തം പുണ്യാളൻ' ട്രെയ്‌ലർ പുറത്ത്

മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10നാണ് റിലീസ് ചെയ്യുന്നത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത 'എന്ന് സ്വന്തം പുണ്യാളൻ' എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. ദിലീപ്, പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ് എന്നിവർ ചേർന്നാണ് ട്രെയ്‌ലർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു ഫാൻ്റസി കോമഡി ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പള്ളിമേടയിൽ എത്തിപ്പെടുന്ന ഒരു പെൺകുട്ടിയും ഒരു കൊച്ചച്ഛനുമാണ് ട്രെയ്‌ലറിലുള്ളത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10നാണ് റിലീസ് ചെയ്യുന്നത്.

Also Read:

Entertainment News
ഈ വർഷം 199 സിനിമകൾ, നഷ്ടം 700 കോടി; കണക്കുകളുമായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയി ചിത്രം പ്രദർശനത്തിനെത്തും. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ ഗാനങ്ങൾ, മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സാം സി എസ് ഈണം പകർന്ന "കണ്ണാടി പൂവേ" എന്ന ഗാനവും ഗോപി സുന്ദർ ഈണം പകർന്ന " പാവന സ്നേഹ" എന്ന ഗാനവുമാണ് റിലീസ് ചെയ്തത്. അനശ്വരാ രാജൻ, അർജുൻ അശോകൻ, ബാലു വർഗീസ് ടീം ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇവരെ മൂന്ന് പേരെയും കൂടാതെ രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 12 വർഷമായി നിരവധി അഡ്വെർടൈസ്‌മെന്റുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തനായ മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.

Also Read:

Entertainment News
2025 ലെ ആദ്യ ഹിറ്റാകുമോ 'ഐഡന്റിറ്റി'? ചർച്ചയായി ആക്ഷൻ സീനുകൾ; ടൊവിനോ ചിത്രം ജനുവരി 2ന് തിയേറ്ററുകളിൽ

എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പിആർഓ: ശബരി.

Content Highlights: Ennu Swantham Punyalan Trailer out now

To advertise here,contact us