പതിയെ തുടങ്ങി കത്തിക്കയറുന്ന 'എക്സ്ട്രാ ഡീസന്റ്', രണ്ടാം വാരത്തിൽ അധിക ഷോയും സ്‌ക്രീനുമായി സുരാജ് ചിത്രം

സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് എക്സ്ട്രാ ഡീസന്റ്. ഡാർക്ക് ഹ്യൂമർ സ്വഭാവത്തിൽ ഒരു ഫാമിലി ചിത്രമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണം സ്വന്തമാക്കുന്ന ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ സ്ക്രീനുകൾ വർധിക്കുന്ന കാഴ്ചയാണ് കാണുന്നത്. പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ നേടുന്നതോടെ സിനിമക്ക് തിരക്കേറുന്നുണ്ട്. സിനിമയെപ്പറ്റി സംവിധായകനും നിരൂപകരും പറയുന്ന വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സൈക്കോ ബിനുവിനെയും കുടുംബത്തെയും ഏറ്റെടുത്തതിന്‌ നന്ദി. ഇന്ന് മുതൽ കൂടുതൽ സ്ക്രീൻ+ഷോ ആഡ് ചെയ്തിട്ടുണ്ടെന്ന് സിനിമയുടെ സംവിധായകൻ ആമിർ പള്ളിക്കൽ ഫേസ്ബുക്കിൽ കുറിച്ചു. മാർക്കോ, റൈഫിൾ ക്ലബ്, ബറോസ്, വിടുതലൈ2 കൾക്കിടയിൽ ഞെരിഞ്ഞമർന്ന് സീൻ വിടേണ്ടിയിരുന്ന ഒരു ചെറു സിനിമ പതിയെ പതിയെ കളം വീണ്ടെടുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നാണ് സിനിമ നിരൂപകനായ ശൈലൻ ശൈലേന്ദ്രകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിലെ സുരാജിന്റെ പ്രകടനത്തെയും സംവിധാനത്തിന്റെയും മറ്റ് അണിയറപ്രവർത്തകരെയും ശൈലൻ അഭിനന്ദിച്ചു.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെയ്ക്കുന്നത്. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്. ഇ.ഡി(എക്സ്ട്രാ ഡീസന്റ് അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, മാർട്ടിൻ, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights:  Extra Decent enters a successful second week with more more shows

To advertise here,contact us