ഞങ്ങളുടെ ടോയ്‌ലെറ്റ് ആവശ്യം അംഗീകരിച്ചത് പല മുതിർന്ന നടന്മാർക്കും പ്രോസ്റ്റേറ്റ് പ്രശ്നമായതുകൊണ്ട്; പാര്‍വതി

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡബ്ല്യുസിസി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി.'

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സങ്കടം കലർന്ന സന്തോഷമാണ് ഉണ്ടായതെന്ന് നടി പാര്‍വതി തിരുവോത്ത്. അമ്മ സംഘടനയില്‍ അംഗമായിരുന്നപ്പോള്‍ പല പ്രശ്നങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും ആഘോഷങ്ങള്‍ ഒക്കെ നടത്തി പോയാല്‍ പോരെയെന്ന മറുപടിയാണ് ലഭിച്ചത്. മുതിർന്ന നടന്മാർക്ക് പ്രൊസ്റ്റേറ്റ് പ്രശ്നമുളളതുകൊണ്ട് ആണ് തങ്ങൾ ഉന്നയിച്ച ടോയ്‌ലെറ്റ് ആവശ്യം അംഗീകരിച്ചത്. ആ സംഭവത്തോടെ 'ബാത്റൂം പാർവതി' എന്ന പേര് വരെ വീണെന്നും പാർവതി കൂട്ടിച്ചേർത്തു. ഷെൽഫ് ലൈഫിലേക്ക് പോകുമെന്ന് പലരും പറഞ്ഞിട്ടും ഇന്നും സിനിമയിൽ നിലനിൽക്കുന്നതാണ് തന്റെ വിജയമെന്നും വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെ പാർവതി പറഞ്ഞു.

'ഞാൻ സിനിമയിൽ വന്ന ആദ്യ മൂന്ന് നാല് വർഷങ്ങളിൽ കേൾക്കുമായിരുന്നു, ഒരു പത്തു വർഷം കൊണ്ട് മാക്സിമം സിനിമകൾ ചെയ്തുകൊള്ളു, അതു കഴിഞ്ഞാൽ സ്ത്രീകൾക്ക് ഒരു ഷെൽഫ് ലൈഫ് ആയിരിക്കും, ആന്റി, അമ്മ, എന്നുളള വേഷങ്ങളിലേക്ക് ചുരുങ്ങും. അന്ന് ഞാനത് കേട്ടില്ലെന്ന് വെച്ചു. പിന്നീട് കുറേ കാലം കഴിഞ്ഞ് കേൾക്കാൻ തുടങ്ങി, സ്ത്രീകൾ ഒരുപാട് നല്ല സിനിമകൾ ചെയ്ത് ,അതിന് മാർക്കറ്റ് വാല്യൂ കൂടി, അവർ നല്ല സൂപ്പർഹിറ്റായി കഴിഞ്ഞാൽ പിന്നെ അവരെ കാണില്ല. അന്വേഷിച്ചുപോയാൽ ഒന്നുകിൽ അവർ കല്യാണം കഴിഞ്ഞ് പോയിട്ടുണ്ടാവും. അല്ലെങ്കിൽ അവർ അഭിനയം തന്നെ നിർത്തിയിട്ടുണ്ടാവും. പോകെപ്പോകെ എനിക്ക് മനസിലായി, അതും ഒരു തരം അടിച്ചമർത്തലാണ്. ഇവിടെ നിലനിൽക്കുമെന്ന ഒരേയൊരു തീരുമാനം മാത്രം മതി ചരിത്രം സൃഷ്ടിക്കാൻ. ഞാനിപ്പോൾ സിനിമയിൽ വന്നിട്ട് 18 വർഷത്തിൽ കൂടുതലാവുന്നു. സിനിമയിൽ വിജയിച്ചോ, ചെയ്യുന്ന സിനിമകൾ ഓടുന്നുണ്ടോ, എന്നെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടോ എന്നതൊന്നുമല്ല. ഒരു അഭിനേത്രി എന്ന നിലയിൽ ഞാനിവിടെ നിലനിൽക്കുന്നു എന്ന ഒരേയൊരു ചെയ്തിയിലൂടെയാണ് ഞാൻ ചരിത്രം സൃഷ്ടിക്കുന്നത്', പാര്‍വതി തിരുവോത്ത് പറഞ്ഞു.

Also Read:

Entertainment News
ഈ വർഷം 199 സിനിമകൾ, നഷ്ടം 700 കോടി; കണക്കുകളുമായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡബ്ല്യുസിസി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി. അമ്മ സംഘടനയിൽ അംഗമായിരുന്നപ്പോള്‍ ഉന്നയിച്ച പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ നേതൃത്വത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും പാർവതി വിമർശിച്ചു. അത് വിട് പാർവതി. നമ്മളൊരു കുടുംബമല്ലേ. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം"- എന്ന മറുപടിയാണ് കിട്ടിയതെന്ന് പാർവതി പറഞ്ഞു. നടന്മാരിൽ ചിലർക്ക് പ്രോസ്‌ട്രേറ്റിന് പ്രശ്‌നം ഉണ്ട്. അതുകൊണ്ടാണ് സിനിമാ ലൊക്കേഷനിൽ ശുചിമുറികൾ വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചത്. ആ സംഭവത്തോടെ 'ബാത്റൂം പാർവതി' എന്ന പേര് വരെ വീണെന്നും പാർവതി കൂട്ടിച്ചേർത്തു.

Also Read:

Fashion
എലഗെന്റ് ലുക്കില്‍ കൂളായി പാര്‍വതി; വൈറലായി ചിത്രങ്ങള്‍

മാറ്റം സംഭവിച്ചത് ഡബ്ലൂ സിസിക്ക് മുമ്പും ശേഷവുമല്ല, യഥാർഥത്തിൽ 2017 ഫെബ്രുവരിക്ക് മുമ്പും ശേഷവുമാണ്. അതിജീവിതയുടെ ഒരേയൊരു തീരുമാനത്തിന് ശേഷമാണ് എല്ലാവരുടെ ജീവിതവും മാറിയത്. നടിയെ ആക്രമിച്ച സംഭവം വലിയ ഞെട്ടല്‍ ഉണ്ടാക്കി. 16 പേര് അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സങ്കടം പങ്കുവെക്കുകയായിരുന്നു ആദ്യം ചെയ്തത്. അവിടെ നിന്നാണ് ഒരു കൂട്ടായ്മ ഉണ്ടായതെന്നും പാർവതി പറഞ്ഞു.

Content Highlights: Prostate problem of actors leads to toilet facility in malayalam says Parvathy

To advertise here,contact us