കഹാനി, ബദ്ല, ജാനേ ജാൻ തുടങ്ങിയ ഹിന്ദി സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് സുജോയ് ഘോഷ്. ഇപ്പോഴിതാ 2024 ലെ തന്റെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്.
പുഷ്പ 2 , ഭൂൽ ഭുലയ്യ 3 , ക്രൂ, ലാപത ലേഡീസ്, ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, രായൻ എന്നിവയാണ് സുജോയ് ഘോഷിന്റെ പ്രിയപ്പെട്ട സിനിമകൾ. ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ഉണ്ടായിരിക്കുന്നത്. നിരവധി മികച്ച സിനിമകൾ ഈ വർഷം ഇറങ്ങിയതിൽ നിന്നും എങ്ങനെയാണ് പുഷ്പയും ഭൂൽ ഭുലയ്യയും സുജോയ് ഘോഷിന് ഇഷ്ടമായതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
ഇതിന് മറുപടിയുമായി സംവിധായകൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഞാൻ പുഷ്പ 2 തെരഞ്ഞെടുത്തതിൽ നിങ്ങളിൽ ചിലർ അസ്വസ്ഥരാണെന്ന് തോന്നുന്നു. പക്ഷെ എനിക്ക് ചിത്രം ഇഷ്ടമായി. വളരെ മികച്ച സിനിമയായിട്ടാണ് എനിക്ക് പുഷ്പ 2 അനുഭവപ്പെട്ടത് എന്നാണ് സുജോയ് ഘോഷ് കുറിച്ചത്.
trying to list my top five of the year -- in no particular order --pushpa 2crewlapaata ladiesall we imagine as lightbb3
ആഗോള ബോക്സ് ഓഫീസിൽ നിന്നും 1700 കോടിയാണ് ഇതുവരെ പുഷ്പ 2 നേടിയിരിക്കുന്നത്. ഏറ്റവും വേഗത്തിൽ ഈ കളക്ഷനിൽ എത്തുന്ന ഇന്ത്യന് സിനിമ കൂടിയാണ് പുഷ്പ 2. ഇതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പുഷ്പ 2. നോർത്ത് മാർക്കറ്റിൽ നിന്നും വളരെ മികച്ച കളക്ഷൻ ആണ് സിനിമക്ക് ലഭിക്കുന്നത്. ഹിന്ദി വേർഷനിൽ നിന്ന് മാത്രം ചിത്രം 700 കോടിയാണ് നേടിയിരിക്കുന്നത്. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള് കൂടുതല് കളക്ഷന് നേടുന്നത് ഹിന്ദി പതിപ്പാണ്.
some of you appear disturbed by my choice of pushpa 2. but i loved it ya... I thought it was fantastic. infact there's this other film called rayaan by dhanush. that was kickass as well. see if you can...
ഷാരൂഖ് ഖാൻ നായകനായി എത്തുന്ന കിംഗ് എന്ന സിനിമയാണ് ഇനി സുജോയ് ഘോഷിന്റെതായി പുറത്തിറങ്ങാനുള്ള സിനിമ. സുജോയ് ഘോഷ് തിരക്കഥയൊരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സിദ്ധാർഥ് ആനന്ദ് ആണ്. ആദ്യം സുജോയ് തന്നെയായിരുന്നു സിനിമയുടെ സംവിധാനം നിർവഹിക്കാനിരുന്നത് തുടർന്ന് സിദ്ധാർഥ് ആനന്ദ് സിനിമ ഏറ്റെടുക്കുകയായിരുന്നു. അഭിഷേക് ബച്ചൻ, സുഹാന ഖാൻ എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Pushpa 2 and Bhool Bhulaiyya 3 are the favourite films of Sujoy Ghosh