ആസിഫ് അലിയുടെ കരിയർ ഗ്രാഫ് ഇഷ്ടമാണ്, ഇടത്തരമായി നിൽക്കുന്നത് സേഫാണ്: അജു വർഗീസ്

'നമ്മൾ സെലിബ്രേറ്റ് ചെയ്യപ്പെട്ടു നിൽക്കുമ്പോൾ ഞാൻ ആഗ്രഹിക്കുന്നത് പെട്ടെന്ന് താഴെ പോകണമെന്നാണ്. എന്നിട്ട് വേഗം തിരിച്ച് കയറി വരണം. എന്നാലേ നമുക്ക് ഒരു ത്രില്ലുള്ളൂ.'

വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരിലൊരാളാണ് അജു വര്‍ഗീസ്. ഇന്ന് മലയാള സിനിമയിലെ മുൻ നിര നായകർക്കൊപ്പമാണ് അജുവിന്റെ സ്ഥാനവും. ആസിഫ് അലിയുടെ കരിയർ ഗ്രാഫ് തനിക്ക് വളരെ ഇഷ്ടമാണെന്ന് നടൻ അജു വർഗീസ് പറയുന്നു. സിനിമയിൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടു നിൽക്കുമ്പോൾ താഴേക്ക് പോകണമെന്നും എന്നിട്ട് പെട്ടെന്ന് തിരിച്ചു കയറുന്നതിലാണ് ത്രില്ലെന്നും നടൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'എനിക്ക് ആസിഫ് അലിയുടെ കരിയർ ഗ്രാഫ് ഭയങ്കര ഇഷ്ടമാണ്. ഒരു സൈൻ വേവാണ്‌ അത്. ഇങ്ങനെ മുകളിലേക്കും താഴേക്കും പോകുന്ന ഒരു സൈൻ വേവിലാണ് എനിക്ക് താല്പര്യം. നമ്മൾ സെലിബ്രേറ്റ് ചെയ്യപ്പെട്ടു നിൽക്കുമ്പോൾ ഞാൻ ആഗ്രഹിക്കുന്നത് പെട്ടെന്ന് താഴെ പോകണമെന്നാണ്. എന്നിട്ട് വേഗം തിരിച്ച് കയറി വരണം. എന്നാലേ നമുക്ക് ഒരു ത്രില്ലുള്ളൂ. എനിക്ക് വലിയ സക്സസ് തുടരെ കിട്ടാത്തതുകൊണ്ടാകും ചിലപ്പോൾ എനിക്ക് ഈ ത്രില്ലിൽ തൃപ്തിപ്പെടേണ്ടി വരുന്നത്.

നൂറിൽ 90 മാർക്ക് വാങ്ങുന്ന കുട്ടിയ്ക്ക് ഒരു പരീക്ഷയിൽ 85 വാങ്ങിയാലും കുറ്റം കേൾക്കേണ്ടി വരും. അതിപ്പോ 89 മേടിച്ചാലും കുറ്റം തന്നെയാണ് കേൾക്കേണ്ടി വരിക. എന്തുകൊണ്ട് നീ 95 മാർക്ക് വാങ്ങിയില്ല എന്ന തരത്തിലായിരിക്കും ചോദ്യങ്ങൾ. എന്നാൽ 50 മാർക്ക് വാങ്ങുന്നവന് 60 വാങ്ങിയാലും 70 വാങ്ങിയാലും കയ്യടി കിട്ടും. അതുകൊണ്ട് ഇടത്തരമായി നിൽക്കുക എന്നത് വളരെ സേഫാണ്. സക്സസ് ഒരിക്കലും ഓർമ്മകളിൽ വരാറില്ല,' അജു വർഗീസ് പറഞ്ഞു.

Also Read:

Entertainment News
ഇത് ഇന്ത്യയിലെ ഏറ്റവും വലുത്; 256 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ച് രാം ചരണിന്റെ ആരാധകർ

വിനീത് ആദ്യമായി സംവിധാം ചെയുന്ന മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് അജു സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ അജുവിന് സാധിച്ചു. 2024 ൽ പുറത്തുവന്ന പതിമൂന്നോളം മലയാള സിനിമകളിലാണ് അജു വർഗീസ് ഭാഗമായത്. 'വർഷങ്ങൾക്ക് ശേഷം', ഗഗനചാരി' എ ആർ എം എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlights: Aju Varghese says he likes Asif Ali's career graph

To advertise here,contact us