അല്ലു അർജുൻ വലിയ താരം, മാർക്കോയ്ക്ക് പുഷ്പ 2വുമായി മത്സരമില്ല; ഉണ്ണി മുകുന്ദൻ

വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമാണ് 'മാർക്കോ'. വലിയ ഹൈപ്പിൽ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന് നോർത്തിൽ ഇപ്പോൾ മികച്ച അഭിപ്രായങ്ങളും കളക്ഷനുമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മാർക്കോയും പുഷ്പ 2 വും തമ്മിലുള്ള മത്സരത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാർക്കോയ്ക്ക് അല്ലു അർജുന്റെ പുഷ്പ 2 വുമായി മത്സരമില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. പുഷ്പ 2 വിനോടൊപ്പം മാർക്കോ ചർച്ച ചെയ്യപ്പെടുന്നത് തന്നെ വലിയ അംഗീകാരമായിട്ടാണ് കാണുന്നതെന്ന് സൂമിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.

Also Read:

Entertainment News
2025 തല ആരാധകർക്ക് സ്വന്തം; 'ഗുഡ് ബാഡ് അഗ്ലി' ഡബ്ബിങ് പൂർത്തിയാക്കി അജിത്

'അല്ലു അർജുന്റെ പുഷ്പ 2 വുമായി മത്സരമില്ല. അങ്ങനെ മത്സരം ഉണ്ടെന്ന് പറയുന്നത് പോലും ഒരു അംഗീകാരമായിട്ടാണ് കാണുന്നത്. വലിയ താരമാണ് അല്ലു അർജുൻ. അതിനായി അദ്ദേഹം ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പുഷ്പയുടെ ആദ്യ ഭാഗവും വളരെ നന്നായിട്ടാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ആ സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ രണ്ടാം ഭാഗത്തിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സിനിമ വളരെ നന്നായി മുന്നോട്ടു പോകുന്നുണ്ട്. അല്ലു അർജുൻ ഒരു സീനിയർ നടനാണ്. പുഷ്പ 2 വിനൊപ്പം എന്റെ സിനിമയും ചർച്ച ചെയ്യപ്പെടുന്നത് വലിയ അംഗീകാരമാണ്', ഉണ്ണി മുകുന്ദൻ പറഞ്ഞു.

Also Read:

Entertainment News
കണ്‍വിന്‍സിങ്ങൊക്കെ വിട്ടു, ഇത്തവണ ഓടിച്ചുവിടല്‍, സൈജു കുറുപ്പിനെ ട്രോളി സുരേഷ് കൃഷ്ണ; വൈറലായി വീഡിയോ

വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഓരോ ദിവസം കഴിയുംതോറും സിനിമയുടെ ഹിന്ദിയിലെ കളക്ഷൻ വർധിക്കുന്നുണ്ട്. സന്ദീപ് റെഡ്‌ഡി വംഗ ചിത്രം ആനിമലിനേക്കാൾ വയലൻസുള്ള ചിത്രമാണ് മാർക്കോ എന്ന് അഭിപ്രായങ്ങളുണ്ടെന്നും ഈ കാരണത്താൽ മാർക്കോ കാണുന്നതിന് പ്രേക്ഷകർ താത്പര്യപ്പെടുന്നതായും ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചിട്ടുണ്ട്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇപ്പോൾ തന്നെ 80 കോടിയ്ക്ക് മുകളിൽ നേടിയിട്ടുണ്ട്. സിനിമ വരും ദിവസങ്ങളിൽ 100 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

Content Highlights :Unni Mukundan talks about competition between Pushpa 2 and Marco

To advertise here,contact us