ഗെയിം ചേഞ്ചര്‍ റീല്‍സ് പോലെയെന്ന് ഷങ്കര്‍; തുറന്നടിക്കുന്ന മറുപടി നല്‍കി അനുരാഗ് കശ്യപ്

"പ്രേക്ഷകര്‍ എന്നത് വലിയൊരു കടലാണ്. പ്രേക്ഷകര്‍ക്കെല്ലാം ഒരൊറ്റ ഇഷ്ടമല്ല ഉള്ളത്"

പുതിയ കാലത്തെ പ്രേക്ഷകരെ കുറിച്ച് സംവിധായകന്‍ ഷങ്കര്‍ നടത്തിയ നിരീക്ഷണത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി സംവിധായകന്‍ അനുരാഗ് കശ്യപ്. പ്രേക്ഷകരുടെ ഇഷ്ടം ഇതായിരിക്കും എന്ന് ഊഹിച്ച് സിനിമ എടുക്കുന്നത് സംവിധായകരുടെ സര്‍ഗാത്മകതയ്ക്ക് വിലങ്ങുതടിയാകുമെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

ഗെയിം ചേഞ്ചര്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനോട് അനുബന്ധിച്ചായിരുന്നു ഷങ്കര്‍ പ്രേക്ഷകരെ കുറിച്ച് സംസാരിച്ചത്. ഇക്കാലത്തെ പ്രേക്ഷകര്‍ക്ക് വളരെ കുറഞ്ഞ സമയമേ ഒരു കാര്യത്തില്‍ ശ്രദ്ധിക്കാന്‍ കഴിയൂ എന്നും റീല്‍സാണ് എല്ലാവരും കാണാന്‍ ഇഷ്ടപ്പെടുന്നത് എന്നും ഷങ്കര്‍ പറഞ്ഞു. റീല്‍സ് പോലെയാണ് ഗെയിം ചേഞ്ചര്‍ ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ടാണ് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് കശ്യപ് സംസാരിച്ചത്.

Also Read:

Entertainment News
ഹൃദയം തൊടുന്ന മെലഡിയുമായി സുരാജ്-ജോജു ചിത്രം; 'നാരായണീന്റെ മൂന്നാണ്‍മക്കളി'ലെ പുതിയ ഗാനം

'ഷങ്കര്‍ സാര്‍ എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസിലായിട്ടില്ല. ഗെയിം ചേഞ്ചര്‍ എന്ന സിനിമ കണ്ടാലേ മനസിലാകൂ. പല സംവിധായകരും ഇക്കാര്യം പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്, റീല്‍സ് ചേര്‍ത്തുവെച്ചത് പോലെയാണ് തങ്ങള്‍ സിനിമ ഒരുക്കിയിട്ടുള്ളത് എന്ന്. എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നത് എന്ന് എനിക്കിതു വരെ വ്യക്തമായിട്ടില്ല.

പണ്ട് തൊട്ടേ സിനിമയെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്. അതിലാണ് ഞാന്‍ ഇന്നും വിശ്വസിക്കുന്നത്. ഫിലിം മേക്കേഴ്‌സ് സ്‌ക്രീനില്‍ കാണിക്കുന്നത് പ്രേക്ഷകര്‍ കാണും. അത് അഭിനിവേശത്തോടെയും ബോധ്യത്തോടെയും സ്‌നേഹത്തോടെയും രൂപത്തെടുത്തിയ സിനിമായായിരിക്കണം എന്നേ ഉള്ളു. പ്രേക്ഷകര്‍ എന്നത് വലിയൊരു കടലാണ്. പ്രേക്ഷകര്‍ക്കെല്ലാം ഒരൊറ്റ ഇഷ്ടമല്ല ഉള്ളത്. ഇവിടെ എല്ലാത്തരം സിനിമകളും എല്ലാത്തരം പ്രകടനങ്ങളും കാണാന്‍ ആളുകളുണ്ടാകും.

Also Read:

Entertainment News
വിജയ് ചിത്രം ​ഗോട്ട് തമിഴ്നാട്ടിൽ ഹിറ്റായതിന്റെ കാരണം വിശദീകരിച്ച് നിർമാതാവ്

പ്രേക്ഷകര്‍ക്ക് ഒരു കാര്യമേ ഇഷ്ടപ്പെടുകയുള്ളു. അതുകൊണ്ട് അത്തരം ചിത്രങ്ങള്‍ ചെയ്യാം എന്ന് കരുതുന്നിടത്ത് സംവിധായകന്റെ സര്‍ഗാത്മകതയും ചിന്തകളും ചെറുതാവുകയാണ്. പ്രേക്ഷകര്‍ എന്താണ് കാണാന്‍ ആഗ്രഹിക്കുന്നത് എന്ന് ഊഹിച്ച് സിനിമ എടുക്കുന്നതോടെ പുതിയത് സൃഷ്ടിക്കാനുള്ള അവസരം ഇല്ലാതാവുകയാണ്,' അനുരാഗ് കശ്യപ് പറഞ്ഞു.

രാം ചരണിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ഗെയിം ചേഞ്ചര്‍. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ഇന്ത്യന്‍ 2വിനേറ്റ പരാജയത്തില്‍ നിന്നും ഷങ്കറിനെ കരകയറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ചിത്രത്തിന്റെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും അതിലെ ദൃശ്യങ്ങളിലെ പാകപ്പിഴകളും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

Content Highlights: Anurag Kashyap against director Shankar on his comment that today's audience attention span is so short, he made Game Changer reelslike to cater to that

To advertise here,contact us