നസ്‍ലെന്റെ ഐ ആം കാതലൻ ഒടിടിയിലേക്ക്; ജനുവരി മൂന്നിന് സ്ട്രീമിങ് ആരംഭിക്കും

ഐ ആം കാതലൻ സിനിമ ഒടിടിയില്‍ വര്‍ക്കാകുമെന്ന പ്രതീക്ഷയിലാണ് നസ്‍ലെന്റെ ആരാധകര്‍

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ മൂന്ന് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കൂട്ടുകെട്ടാണ് ഗിരീഷ് എ ഡി - നസ്‌ലെന്‍ കോംബോ. ഈ കൂട്ടുകെട്ടിൽ നിന്നും ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രമാണ് 'ഐ ആം കാതലൻ'. ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് തിയേറ്റർ വിട്ടത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് എത്തുന്നത്.

ജനുവരി മൂന്നിന് മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഐ ആം കാതലൻ സിനിമ ഒടിടിയില്‍ വര്‍ക്കാകുമെന്ന പ്രതീക്ഷയിലാണ് നസ്‍ലെന്റെ ആരാധകര്‍. ടെക്നോ ക്രൈം ത്രില്ലർ ഴോണറിലാണ് സിനിമ എത്തിയത്. നടൻ സജിൻ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനിഷ്മ നായികയായെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read:

Entertainment News
'കൽക്കി 2 വിൽ കൃഷ്ണന് മുഖം നൽകുന്നുണ്ടെങ്കിൽ അത് മഹേഷ് ബാബു തന്നെ'; നാഗ് അശ്വിൻ

പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ നിർമാതാവായി ഗോകുലം ഗോപാലനുമുണ്ട്. ശരൺ വേലായുധൻ ആണ് ചിത്രത്തിന്റെ കാമറ. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, സിദ്ധാർത്ഥ പ്രദീപാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.

Content Highlights: Naslen's I Am Kathalan comes to OTT

To advertise here,contact us