'ദൃശ്യം എനിക്ക് വന്ന സിനിമയാണ്, സ്ക്രിപ്റ്റ് വരെ വായിച്ചു'; സിനിമ ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ശോഭന

'ചിത്രത്തിന്റെ സ്ക്രിപ്റ്റ് വരെ വായിച്ചതാണ്. പക്ഷെ എനിക്ക് ചെയ്യാൻ സാധിച്ചില്ല.'

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡിയാണ്‌ മോഹൻലാൽ - ശോഭന കോംബോ. നിരവധി ഹിറ്റ് സിനിമകളിൽ ഒന്നിച്ച ഇവർ വീണ്ടും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയാണ് 'തുടരും'. ഈ സിനിമയ്ക്ക് മുന്നേ മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ ദൃശ്യം എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം തനിക്ക് വന്നിരുന്നുവെന്ന് പറയുകയാണ് ശോഭന.

'ലാൽ സാറിന്റെ ഫേമസ് ചിത്രമായ ദൃശ്യത്തിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് വന്നിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വരെ വായിച്ചതാണ്. പക്ഷെ എനിക്ക് ചെയ്യാൻ സാധിച്ചില്ല. കാരണം ഞാൻ വിനീത് ശ്രീനിവാസനൊപ്പമുള്ള തിര ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു,' ശോഭന പറഞ്ഞു.

ഇപ്പോൾ ചിത്രീകരണം തുടരുന്ന തരുൺ മൂർത്തി ചിത്രത്തിലെ അനുഭവവും ശോഭന പങ്കുവെച്ചു. 'എത്ര മലയാള സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ടോ അതുപോലെ തന്നെ ആയിരുന്നു ഇതും. വലിയ കൊമേഴ്ഷ്യൽ സെറ്റ് ഒന്നും അല്ല, ഒരു സാധാരണ തിരക്കഥയിൽ മോഹൻലാൽ ടാക്സി ഡ്രൈവർ ആകുന്ന ചിത്രം. ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്. വളരെ കംഫോർട്ടബിൾ ആയ ഫീൽ ആണ് തുടരും ചിത്രത്തിന്റെ സെറ്റിൽ.' ശോഭന കൂട്ടിച്ചേർത്തു.

ദൃശ്യം തനിക്ക് വന്നതാണ്, സ്ക്രിപ്റ്റ്‌ വരെ വായിച്ചതാണ്! വിനീത് ശ്രീനിവാസന്റെ ( തിര ) യുടെ തിരക്കുകൾ കാരണം ഇത് ചെയ്യാൻ സാധിക്കാതെ പോയി! #Mohanlal | #Shobana | #Drishyam pic.twitter.com/HtxoKvy3TO

#Shobana about #Thudarum in her latest interview 🙂❤️#Mohanlalpic.twitter.com/KsmQdnkf0O

മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

Content Highlights: Shobhana said that Mohanlal film Drishyam came to her

To advertise here,contact us