ഇനി മകൾക്ക് ഉമ്മ വെക്കാം, അഞ്ചു വർഷത്തിന് ശേഷം താടിയും മുടിയും വെട്ടി അല്ലു അർജുൻ

പുഷ്പ 3 പ്രഖ്യാപിച്ചതിനാൽ തന്നെ അല്ലു അർജുൻ മുടിയും താടിയും എടുത്തത് പ്രശ്നമാകുമോ എന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്

അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2 ദി റൂൾ ലോകമെമ്പാടും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. പുഷ്പയുടെ ആദ്യ ഭാഗം 2021 ൽ റിലീസ് ചെയ്ത ശേഷം അടുത്ത ഭാഗത്തില്‍ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി അല്ലു അർജുൻ താടിയും മുടിയും വെട്ടാതിരുന്നത് അഞ്ചു വർഷമാണ്. താടിയും മുടിയും നീട്ടി വളർത്തിയ തന്നെ മകൾ ഈ കാലയളവിൽ ഉമ്മ വെക്കാറില്ലെന്ന് പുഷ്പ 2 പ്രൊമോഷനിടെ അല്ലു അർജുൻ പറഞ്ഞിരുന്നു.

'എൻ്റെ മകൾ എൻ്റെ അടുത്ത് വരുന്നതിൽ മടി കാണിക്കുന്നുണ്ട്. താടിയുള്ളതിനാൽ എനിക്ക് അവളെ ഉമ്മ വയ്ക്കാൻ കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് നാല് വർഷമായി അവളെ ഞാൻ ശരിക്കൊന്ന് ചുംബിച്ചിട്ട്. ക്ലീൻ ഷേവ് ചെയ്യാൻ പുഷ്പ അവസാനിക്കാൻ കാത്തിരിക്കുകയാണ് ഞാൻ", എന്നായിരുന്നു അല്ലു അർജുൻ പറഞ്ഞിരുന്നത്. ഇപ്പോഴിതാ നടൻ താടിയും മുടിയും വെട്ടിയതായാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ പുത്തൻ ലുക്ക് ഉടൻ പുറത്തുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read:

Entertainment News
മഞ്ഞുമ്മൽ ബോയ്‌സിന്റെ ആവേശം ഡബിൾ ആകുന്നു, ജിത്തു മാധവന്റെ തിരക്കഥയിൽ ചിദംബരത്തിന്റെ പുതിയ ചിത്രം

പുഷ്പ 3 പ്രഖ്യാപിച്ചതിനാൽ തന്നെ അല്ലു അർജുൻ മുടിയും താടിയും എടുത്തത് പ്രശ്നമാകുമോ എന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്. എന്നാൽ പുഷ്പ 3 എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മൂന്നാം ഭാഗത്തിൽ പുതിയ ലുക്കിൽ ആകാം നടൻ എന്നും അഭ്യൂഹങ്ങൾ ഉണ്ട്. അതേസമയം, പുഷ്പ 2 ഇന്ത്യൻ സിനിമയുടെ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. 1500 കോടിയും കടന്ന് 2000 ത്തിലേക്ക് കുതിപ്പ് തുടരുകയാണ് ചിത്രം. 2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലും എസ് എസ് രാജമൗലി ചിത്രമായ ബാഹുബലി രണ്ടാം ഭാഗവുമാണ് ഇനി പുഷ്പയ്ക്ക് മുന്നിലുള്ള സിനിമകൾ.

Content Highlights: Allu Arjun trims his beard and long hair after 5 years

To advertise here,contact us