'ബോക്സ് ഓഫീസിന്‍ തോഴാ തിരികെ വാടാ'; വീണ്ടും ഹിറ്റടിക്കാൻ നിവിൻ-നയൻസ് കോംബോ, ഡിയർ സ്റ്റുഡൻസ് പോസ്റ്റർ

നിവിന്റെ ഒരു വമ്പൻ തിരിച്ചുവരവായി ഡിയർ സ്റ്റുഡൻസ് മാറട്ടെ എന്ന പ്രതീക്ഷ നിരവധിപ്പേർ കുറിച്ചിട്ടുണ്ട്

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളി-നയൻതാര കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഡിയർ സ്റ്റുഡൻസ്. സിനിമാപ്രേമികൾ വലിയ പ്രതീക്ഷകൾ നൽകിയിരിക്കുന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിവിൻ പോളി, നയൻ‌താര എന്നിവരുടെ ചിത്രങ്ങൾ കാണിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ.

നിവിനും സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. 'പുതുവർഷത്തിൽ പുതിയ കഥകൾ… 2025 ഒരു അത്യുഗ്രൻ യാത്രയ്ക്ക് തയാറെടുക്കുന്നു' എന്ന കുറിപ്പോടെയാണ് നിവിൻ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ നിവിന്റെ ഒരു വമ്പൻ തിരിച്ചുവരവായി ഡിയർ സ്റ്റുഡൻസ് മാറട്ടെ എന്ന പ്രതീക്ഷ നിരവധിപ്പേർ കുറിച്ചിട്ടുണ്ട്.

ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡിയർ സ്റ്റുഡൻസ്'. കർമ്മ മീഡിയ നെറ്റ്‌വർക്ക് എൽ എൽ പി, അൾട്രാ എന്നിവയുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read:

Entertainment News
കഴിഞ്ഞ പടം നേടിയത് 50 കോടിയിൽ താഴെ; എന്നാൽ അടുത്ത സിനിമയിൽ ചിരഞ്ജീവിയ്ക്ക് റെക്കോർഡ് പ്രതിഫലം?

2019 സെപ്റ്റംബർ അഞ്ചിനാണ് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ 'ലൗ ആക്ഷൻ ഡ്രാമ' തിയേറ്റർ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നിവിൻ പോളി-നയൻതാര കോംബോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

Content Highlights: Nivin Pauly and Nayanthara movie Dear Students new poster out

To advertise here,contact us