ബേസിലിന്റെ അഭിനയം ഗംഭീരമാണ് പക്ഷെ സംവിധാനം മിസ് ചെയ്യുന്നുണ്ട്; ടൊവിനോ തോമസ്

'ഞാൻ ആ ചിത്രത്തിൽ ഉണ്ടാവണം എന്നില്ല, ബേസിൽ ജോസഫ് എന്ന സംവിധായകൻ സംവിധാനം ചെയ്‌താൽ മതി'

അഭിനയം തുടർന്നാലും ബേസിൽ ജോസഫ് സംവിധാനം നിർത്തരുതെന്ന് ടൊവിനോ തോമസ്. മൂന്ന് വർഷം കൂടുമ്പോഴെങ്കിലും ബേസിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്നും ടൊവിനോ പറഞ്ഞു. ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റി'യുടെ പ്രമോഷൻ ഭാഗമായി നടന്ന ചടങ്ങിലാണ് നടന്റെ പ്രതികരണം.

'ഇപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ബേസിൽ ജോസഫ് എന്ന സംവിധായകനെയാണ്. കഴിഞ്ഞ ദിവസം കൂടെ ഞാൻ അവനോട് പറഞ്ഞു, അഭിനയം അടിപൊളിയാണ് നിന്റെ അഭിനയം ഗംഭീരമാണ് ഇനിയും അഭിനയിച്ചുക്കൊണ്ടിരിക്കണം പക്ഷെ മൂന്ന് വർഷം കൂടുമ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണം എന്ന്. ഞാൻ ആ ചിത്രത്തിൽ ഉണ്ടാവണം എന്നില്ല, ബേസിൽ ജോസഫ് എന്ന് സംവിധായകൻ സംവിധാനം ചെയ്‌താൽ മതി. ഞാൻ അതിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ,' ടൊവിനോ പറഞ്ഞു.

Tovino Thomas is eager for Basil to resume his work as a director soon❗#Identity pic.twitter.com/zlK7WIao2P

തിര എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ബേസിലിന്റെ സ്വതന്ത്ര സംവിധാനമായിരുന്നു കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങൾ. മികച്ച പ്രതികരണമായിരുന്നു സിനിമകൾക്കെല്ലാം ലഭിച്ചരുന്നത്. ബേസിൽ അഭിനയിച്ച ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടിയവയാണ്. ബേസിൽ നായകനായി അടുത്തിടെ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു സൂക്ഷ്മദർശിനി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.

Also Read:

Entertainment News
നിങ്ങളോടുള്ള അപേക്ഷയാണിത്, കാരണം ഞങ്ങള്‍ നിസ്സഹായരാണ്; മാര്‍ക്കോ വ്യാജപതിപ്പ് വിഷയത്തില്‍ ഉണ്ണി മുകുന്ദന്‍

അതേസമയം, 'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെ ഇന്ന് തിയേറ്ററിൽ എത്തുകയാണ്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Content Highlights: Tovino Thomas says he misses Basil joseph direction

To advertise here,contact us