വിവാഹം, ഡിവോഴ്സ്, ഡിപ്രഷൻ, റിക്കവറി, എല്ലാം കൂടെ പത്തുവർഷം എടുത്തു; അർച്ചന കവി

'സിനിമയിൽ നിന്നു ഇടവേള എടുത്തതൊന്നും അല്ല, എന്നെ ആരും വിളിച്ചില്ല. അതാണ് സിനിമ ചെയ്യാത്തത്'

പത്തു വർഷം സിനിമയിൽ നിന്ന് ഇടവേള എടുത്തതല്ലെന്നും തന്നെ ആരും സിനിമയിലേക്ക് വിളിക്കാതിരുന്നതാണ് കാരണമെന്നും അർച്ചന കവി. ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം നടന്ന പ്രസ് മീറ്റിലാണ് നടിയുടെ പ്രതികരണം. സിനിമയിൽ നിന്ന് വിട്ടുനിന്ന പത്തു വർഷത്തിനിടെ വിവാഹം, വിവാഹമോചനം, ഡിപ്രഷൻ എന്നിവയിലൂടെ കടന്നുപോവുകയായിരുന്നു എന്നും നടി കൂട്ടിച്ചേർത്തു.

'ഈ സിനിമയുടെ കഥ തന്നെയായിരുന്നു എന്നെ ഇതിലേക്ക് ആകർഷിച്ചത്. ഞാൻ ഇതിലൊരു ചെറിയ കഥാപാത്രമാണ് ചെയ്തത്. അഖിലിനെ ആദ്യമായി കണ്ടപ്പോൾ പറഞ്ഞത് കഥാപാത്രത്തെക്കുറിച്ച് പറയുന്നില്ല, തിരക്കഥ മുഴുവൻ വായിച്ചു കേൾപ്പിക്കാം എന്നാണ്. അങ്ങനെ തന്നെയാണ് ചെയ്തതും. ഈ സിനിമയിൽ അഭിനയിച്ച ഓരോരുത്തരോടും എനിക്ക് വലിയ ബഹുമാനമാണ്. എല്ലാവരും വലിയ പിന്തുണയാണ് തന്നത്.

Also Read:

Entertainment News
ജനറേറ്റര്‍ അടിച്ചു പോയത് കൊണ്ടാണ് ടൊവിനോയുടെ ആ സീൻ കിട്ടിയത്; ജിതിൻ ലാൽ

ഈ സിനിമയ്ക്കു വേറൊരു പ്രത്യേകത കൂടെ ഉണ്ട്. ഞാൻ ആദ്യമായി ഡബ്ബ് ചെയ്ത പടമാണ് ഇത്. ഇത്രയും വർഷം ആയെങ്കിലും എന്റെ ശബ്ദം ഒരിക്കലും കഥാപാത്രത്തിനായി ഉപയോഗിച്ചിട്ടില്ല. ആദ്യമായി ദേവികയ്ക്ക് വേണ്ടിയാണ് ഞാൻ എന്റെ ശബ്ദം ഉപയോഗിച്ചത്. സംവിധായകർ പറഞ്ഞിട്ടു തന്നെയാണ് അങ്ങനെ ചെയ്തത്. ഇതൊരു വലിയ സൗഹൃദ കൂട്ടായ്മയായിരുന്നു. എനിക്ക് വളരെ വലിയ ഊർജം ആണ് ഈ സിനിമയിൽ നിന്ന് കിട്ടിയത്.

As Simple As That 😅❤️#ArchanaKavipic.twitter.com/iSabtlUlsl

#ArchanaKavi about her Life and 10 Years Gap in Cinema ❤️ pic.twitter.com/RQac81vICh

10 വർഷം മുമ്പ് എന്താ സീൻ എന്ന് ചോദിക്കുമ്പോൾ, ഇല്ല വിളിക്കാം എന്നു പറയുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഇപ്പോൾ എനിക്ക് എന്തും അവരോടു ചോദിക്കാം പറയാം എന്ന ഒരു അവസ്ഥയുണ്ട്. വലിയ സൗഹൃദമായിരുന്നു അവർ എന്നോട് കാണിച്ചത്. ഞാൻ സിനിമയിൽ നിന്നു ഇടവേള എടുത്തതൊന്നും അല്ല, എന്നെ ആരും വിളിച്ചില്ല. അതാണ് സിനിമ ചെയ്യാത്തത്. ഈ ചോദ്യം നിങ്ങൾ ഒരു ആർട്ടിസ്റ്റിനോട് ചോദിക്കുന്നത് മഹാ മണ്ടത്തരമാണ്. 2013നു ശേഷം ഞാൻ വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സ് നടന്നു, ഡിപ്രഷൻ വന്നു, പിന്നെ അതിൽ നിന്ന് റിക്കവർ ചെയ്തു. പിന്നെ ഇപ്പോൾ ഈ പടം ചെയ്തു. അപ്പൊ ഇതിനെല്ലാം കൂടി ഒരു 10 വർഷം എടുക്കുമല്ലോ,' അർച്ചന കവി പറഞ്ഞു.

Also Read:

Entertainment News
'എന്താണ് ഈ കാണിക്കുന്നത്, ഇതാണോ ഡാൻസ്',ബാലയ്യക്ക് കടുത്ത വിമർശനം; പക്ഷെ കാഴ്ചക്കാർ 2 മില്യൺ

ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ ചിത്രമാണ് 'ഐഡന്റിറ്റി'. തൃഷയാണ് സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷൻ ഒരു കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Archana Kavi talks about a ten-year break in film career, marriage and divorce

To advertise here,contact us