'എന്താണ് ഈ കാണിക്കുന്നത്, ഇതാണോ ഡാൻസ്',ബാലയ്യക്ക് കടുത്ത വിമർശനം; പക്ഷെ കാഴ്ചക്കാർ 2 മില്യൺ

പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും, സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമുള്ള സ്റ്റെപ്പുകളാണ് ഗാനത്തിൽ എന്നാണ് പ്രേക്ഷകരുടെ പ്രധാന വിമർശനം

ബോബി കൊല്ലിയുടെ സംവിധാനത്തിൽ നന്ദമൂരി ബാലകൃഷ്ണ നായകനാവുന്ന തെലുങ്ക് ചിത്രമാണ് ഡാകു മഹാരാജ്. സംക്രാന്തി റിലീസായെത്തുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. കടുത്ത വിമർശനമാണ് ഈ ഗാനത്തിന് നേരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഗാനത്തിലെ ബാലയ്യയുടെ ഡാൻസ് സ്റ്റെപ്പുകളും കൊറിയോഗ്രാഫിയുമാണ് പ്രധാനമായി വിമർശിക്കപ്പെടുന്നത്.

JAI BALAYYA 🫂 pic.twitter.com/CqN7NPlD3e

Balayya Energy ❤️🤙🛐Slow Poison Song!!❤️‍🩹💯🙇#DaakuMaharaaj pic.twitter.com/lE1Uwlxujh

BRO SONG ENTRA INTHA SUPER GA UNDI, VINTAGE BALAYYA PEAKS ANTE🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥#Balayya #JaiBalayya #NBK #JaiNBK #DaakuMaharaaj #balakrishnanandamuri #NandamuriMokshagna #JRNTR pic.twitter.com/iqx8yVpDvf

ബാലയ്യയും ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേലയുമാണ് നൃത്തരംഗത്തില്‍ ഉള്ളത്. പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും, സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമുള്ള സ്റ്റെപ്പുകളാണ് ഗാനത്തിൽ എന്നാണ് പ്രേക്ഷകരുടെ പ്രധാന വിമർശനം. ഡാകു മഹാരാജ് എന്ന ചിത്രത്തിൽ ശേഖര്‍ മാസ്റ്റര്‍ ആണ് കൊറിയോഗ്രാഫർ. തമന്‍ എസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇത്രയൊക്കെ വിമർശനം ഉയരുന്ന ഗാനത്തിന്റെ കാഴ്ചക്കാർ യൂട്യൂബില്‍ 2 മില്യണിലേറെയാണ്.

Also Read:

Entertainment News
മാർക്കോ റീലുകളായി ഇൻസ്റ്റഗ്രാമിൽ, പ്രചരിക്കുന്നത് ഹിന്ദി പതിപ്പ്

നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണ് ഡാകു മഹാരാജ്. ബോബി ഡിയോള്‍ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജൈസാള്‍, ചാന്ദിനി ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ജനുവരി 12 ന് തിയേറ്ററിലെത്തും.

Content Highlights: The song Dabidi Dibidi from Balayya's new film Daaku Maharaaj is heavily criticized in social media

To advertise here,contact us