12 വർഷം മുന്നേ റിലീസ് പ്രഖ്യാപനം, ഒടുവിൽ ആ വിശാൽ ചിത്രം തിയേറ്ററുകളിലേക്ക്

2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് ഇത്

വിശാൽ നായകനാകുന്ന ചിത്രം മദ​ഗജരാജ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു. 12 വർഷത്തെ കാത്തിരുപ്പുകൾക്കൊടുവിലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സന്താനമാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Kings of Entertainment @VishalKOfficial #SundarC @iamsanthanam A @vijayantony musical are all set to make this Pongal a Laughter Festival.Gemini Film Circuit’s#MadhaGajaRaja worldwide release on Jan 12.#MadhaGajaRajaJan12 #MGR #மதகஜராஜா @johnsoncinepro pic.twitter.com/9gfRXMUkH0

2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദ​ഗജരാജ. സുന്ദർ സിയുടെ സംവിധാനത്തിലായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമയുടേതായി ഒരു ട്രെയ്ലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോൾ ഒരു വ്യാഴവട്ടത്തിനുശേഷം പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നതും.

അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിവണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, ജോൺ കൊക്കൻ, രാജേന്ദ്രൻ, മനോബാല തുടങ്ങി നിരവധി അഭിനേതാക്കളും മദഗജരാജയിൽ ഭാഗമാണ്. കൂടാതെ, ആര്യയും സദയും ചിത്രത്തിൽ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്. വിജയ് ആന്റണിയാണ് സം​ഗീത സംവിധാനം. ചിത്രത്തിനായി വിശാൽ ഒരു ​ഗാനം ആലപിച്ചിട്ടുണ്ട്. വിശാൽ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സർക്യൂട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Also Read:

Entertainment News
അപ്പോ എങ്ങനാ തുടങ്ങുവല്ലേ! മമ്മൂക്കയുടെ സ്റ്റൈലിഷ് അവതാരം എത്തുന്നു, ബസൂക്ക റിലീസ് പ്രഖ്യാപിച്ചു

ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ വിശാൽ ചിത്രം കൂടിയാകും മദ​ഗജരാജ. നിലവിൽ രത്നം എന്ന സിനിമയാണ് നടന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഹരി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, സമുദ്രക്കനി, ഗൗതം വാസുദേവ് ​​മേനോൻ, യോഗി ബാബു, മുരളി ശർമ്മ, ഹരീഷ് പേരടി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Content Highlights: Vishal movie Madha Gaja Raja release date announced

To advertise here,contact us